• HOME
  • »
  • NEWS
  • »
  • film
  • »
  • ബോക്സ് ഓഫീസില്‍ പത്താന്‍റെ തേരോട്ടം ; കളക്ഷന്‍ റെക്കോഡില്‍ ദംഗലിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

ബോക്സ് ഓഫീസില്‍ പത്താന്‍റെ തേരോട്ടം ; കളക്ഷന്‍ റെക്കോഡില്‍ ദംഗലിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

നിലവിൽ 377 കോടി രൂപയ്ക്ക് മുകളിൽ നിൽക്കുന്ന പത്താന്‍ അധികം വൈകാതെ തന്നെ ദംഗലിനെ മറികടന്ന് ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗ്രോസറായി മാറുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. 

  • Share this:

    ബോക്സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് നടത്തി ഷാരൂഖ് ചിത്രം പത്താന്‍. റിലീസ് ദിനത്തില്‍ 57 കോടിയെന്ന വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെയുള്ള ബോളിവുഡിലെ എല്ലാ പ്രധാന റെക്കോര്‍ഡുകളും ഭേദിച്ച് കഴിഞ്ഞു. ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ നേടിയ 387.38 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമെന്ന് റെക്കോര്‍ഡ് പത്താന്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്.

    ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് ദിന കളക്ഷന്‍ (166.75 കോടി)  ആദ്യ ഏഴ് ദിവസത്തെ ഏറ്റവും ഉയർന്ന വരുമാനം (330.25 കോടി) ഒരു ഹിന്ദി സിനിമയുടെ എക്കാലത്തെയും വലിയ ഒറ്റ ദിവസത്തെ വരുമാനം (2023 റിപ്പബ്ലിക് ദിനത്തിൽ 70.50 കോടി രൂപ) തുടങ്ങിയ റെക്കോര്‍ഡുകള്‍ പത്താന്‍ ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു.

    Also Read-മൂന്ന് ദിവസത്തിനുള്ളിൽ 300 കോടി; ജൈത്രയാത്ര തുടർന്ന് ഷാരൂഖിന്റെ പഠാൻ

    ദംഗല്‍ ( 387.38  കോടി രൂപ) ഒഴികെ 300 കോടി ക്ലബ്ബില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങളായ സഞ്ജു ( 342.53  കോടി), പികെ  (340.80 കോടി), ടൈഗർ സിന്ദാ ഹേ  (339.25 കോടി), ബജ്‌റംഗി ഭായിജാൻ (  321 കോടി), വാര്‍  (318 കോടി), പദ്മാവത്  (302.15 കോടി), സുൽത്താൻ ( 301.50 കോടി) എന്നി സിനിമകളുടെ ആഗോള കളക്ഷന്‍ പത്താന്‍ മറികടന്നു കഴിഞ്ഞു.

    നിലവിൽ 377 കോടി രൂപയ്ക്ക് മുകളിൽ നിൽക്കുന്ന പത്താന്‍ അധികം വൈകാതെ തന്നെ ദംഗലിനെ മറികടന്ന് ബോളിവുഡിലെ എക്കാലത്തെയും മികച്ച ഗ്രോസറായി മാറുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

    Published by:Arun krishna
    First published: