• HOME
  • »
  • NEWS
  • »
  • film
  • »
  • വെബ് സീരീസുമായി വീണ്ടും കിംഗ് ഖാൻ; ഇത്തവണ ഹൊറർ ത്രില്ലർ

വെബ് സീരീസുമായി വീണ്ടും കിംഗ് ഖാൻ; ഇത്തവണ ഹൊറർ ത്രില്ലർ

ഹൊറർ ത്രില്ലർ ശ്രേണിയിൽ വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലാണ് സീരീസ് എത്തുക.

Betaal

Betaal

  • Share this:
    ലോക്ക്ഡൗൺ കാലം ചാകരക്കാലമായത് നെറ്റ്ഫ്ലിക്സ്, ആമസോൺ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കാണ്. ആളുകൾ വീടിനകത്ത് ഇരിപ്പായതോടെ വെബ് സീരീസുകളുടെ പെരുമഴയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ.

    ബോളിവുഡ് കിംഗ് ഖാനും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തന്നെ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബാർഡ് ഓഫ് ബ്ലഡിന് ശേഷം ഷാരൂഖ് നിർമിക്കുന്ന പുതിയ സീരീസാണ് ബേതാൽ.

    ഹൊറർ ത്രില്ലർ ശ്രേണിയിൽ വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലാണ് സീരീസ് എത്തുക.

    വിനീത് കുമാർ സിംഗ്, അഹാന കുംറ, ജിതേന്ദ്ര ജോഷി, സിദ്ധാർത്ഥ് മേനോൻ, മഞ്ചിരി പുപ്പാല, സൈന ആനന്ദ്, സുചിത്ര പിള്ള എന്നിവരാണ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നത്.

    ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് നിർമിച്ചിരിക്കുന്ന സീരീസ് മെയ് 24 ന് റിലീസ് ചെയ്യും. 2015 ൽ പുറത്തിറങ്ങിയ നോവൽ ബാർഡ് ഓഫ് ബ്ലഡിനെ ആസ്പദമാക്കിയാണ് അതേ പേരിൽ കഴിഞ്ഞ വർഷം ഷാരൂഖ് സീരീസ് നിർമിച്ചത്. ഇമ്രാൻ ഹഷ്മി, ഷോബിത ദുലിപാല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.
    Published by:Naseeba TC
    First published: