ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ നടനാണ് ഷാരൂഖ് ഖാൻ. ഏറ്റവും വില കൂടിയ വീടു മുതൽ കയ്യിൽ കെട്ടിയ വാച്ചിനു വരെ കോടികൾക്ക് മുകളിലാണ് വില. എത്ര വിലകൂടിയതാണെങ്കിലും അത് സ്വന്തമാക്കാൻ ആഗ്രഹം മാത്രം തോന്നിയാൽ മതി. അങ്ങനെയൊരു താരം എന്തായാരിക്കും പ്രിയതമയ്ക്ക് പ്രണയദിനത്തിൽ സമ്മാനിക്കുക..
ഭാര്യ ഗൗരി ഖാന് ഈ പ്രണയ ദിനത്തിൽ എന്ത് സമ്മാനമാണ് ഷാരൂഖ് നൽകിയതെന്ന് അറിയില്ലെങ്കിലും ആദ്യമായി നൽകിയ സമ്മാനത്തെ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്.
If I remember correctly it’s been what 34 years now….a pair of pink plastic earrings I think… https://t.co/pRY2jxl41B
— Shah Rukh Khan (@iamsrk) February 14, 2023
പഠാന്റെ വിജയത്തിനു ശേഷം ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഗൗരിക്ക് ആദ്യമായി നൽകിയ വാലന്റൈൻ ഗിഫ്റ്റ് എന്തായിരുന്നുവെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
View this post on Instagram
ഇതിന് താരം കൃത്യമായി മറുപടിയും നൽകി. തന്റെ ഓർമ ശരിയാണെങ്കിൽ 34 വർഷം മുമ്പായിരിക്കും ഗൗരിക്ക് ആദ്യത്തെ സമ്മാനം നൽകിയതെന്നാണ് ഷാരൂഖ് പറയുന്നത്. അതാകട്ടെ പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കമ്മലാണെന്നും ഷാരൂഖ് പറയുന്നു.
1991 ലായിരുന്നു ഷാരൂഖ് ഖാനും ഗൗരി ഖാനും തമ്മിലുള്ള വിവാഹം. ആറ് വർഷത്തെ പ്രണയകാലത്തിനൊടുവിലായിരുന്നു വിവാഹം. ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പു തന്നെ ഷാരൂഖിനൊപ്പം ഗൗരിയുമുണ്ട്.
തന്റെ ജീവിതത്തിൽ ആദ്യമായി തീവ്ര പ്രണയം തോന്നിയ പെൺകുട്ടി ഗൗരിയാണെന്ന് ഷാരൂഖ് ഖാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ഷാരൂഖ്-ഗൗരി പ്രണയകഥയും ആരാധകർക്കെല്ലാം സുപരിചിതമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.