ബോളിവുഡ് താരം ഷാരുഖ് ഖാന്റെ (Shah Rukh Khan) ആരാധകര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഒരു സര്‍പ്രൈസ് തന്നെയായിരുന്നു ജൂണ്‍ 3ന് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പുതിയ ചിത്രം ജവാന്റെ (Jawan) ടൈറ്റില്‍ ടീസര്‍ . ഏറെ നാളുകള്‍ക്ക് ശേഷം എത്തുന്ന ഷാരുഖ് ചിത്രത്തിനെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഈ ആവേശം ഇരട്ടിയാക്കി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ജവാന് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ യുവ സൂപ്പര്‍ ഹിറ്റ് സംവിധായകന് അറ്റ്ലിയാണ്. രാജാറാണി, തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷമാണ് അറ്റ്ലി കിങ് ഖാനൊപ്പം തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം,തെലുങ്ക്, കന്നട ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഗൗരി ഖാനാണ്.
മുഖം പ്രത്യേകരീതിയിൽ മറച്ചുകൊണ്ടുള്ള ഷാരൂഖിന്റെ രൂപമാണ് പോസ്റ്ററിലുള്ളത്. ഇത് വളരെ പ്രത്യേകതകളുള്ള ചിത്രമാണെന്നാണ് ഷാരൂഖ് ജവാനെക്കുറിച്ച് പറഞ്ഞത്. ചില ഒഴിവാക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഞങ്ങൾക്ക് ചുറ്റും നടന്നതുതുകൊണ്ട് കാത്തിരിക്കേണ്ടി വന്ന സിനിമയാണിത്. കുറച്ചാളുകളുടെ കഠിന പരിശ്രമം അത് പ്രാവർത്തികമാക്കി. ചിത്രത്തിന്റെ കോ പ്രൊഡ്യൂസറിന് നന്ദി പറയുന്നു. ജവാനിലൂടെ ആ സ്വപ്നം ജീവിതത്തിലേക്ക് വരുന്നു'. ഷാരൂഖ് കുറിച്ചു.
പുറത്തുവന്ന ടീസര്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്, ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായ സിനിമയാണ് ജവാന്.എല്ലാവര്ക്കും അത് ആസ്വദിക്കാന്‍ കഴിയുമെന്ന് ഷാരൂഖ് ഖാന് പറഞ്ഞു.സിനിമയുടെ എല്ലാ ക്രെഡിറ്റും സംവിധായകന് അറ്റ്ലിക്കുള്ളതാണ്.. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന എനിക്ക് മികച്ച അനുഭവമായിരിക്കും ഈ സിനിമ സമ്മാനിക്കുവാന്‍ പോകുന്നതെന്ന് ഷാരുഖ് പറഞ്ഞു.
നയൻതാരയാണ് ചിത്രത്തിലെ നായിക. യോഗിബാബു, സാനിയ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. ആറ്റ്ലി, നയൻതാര, യോഗി ബാബു എന്നിവരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. ഹിന്ദിക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രമിറങ്ങും. അഞ്ച് ഭാഷകളിലുള്ള പോസ്റ്ററുകൾ തന്നെയാണ് അണിയറപ്രവർത്തകർ ഇറക്കിയിരിക്കുന്നത്. 2023 ജൂണ്‍ 2ന് ചിത്രം തിയേറ്ററുകളിലെത്തും.
ജവാനെ കൂടാതെ പത്താൻ, ഡങ്കി എന്നീ ചിത്രങ്ങളിലും ഷാരൂഖ് ഖാൻ അഭിനയിക്കുന്നുണ്ട്. സൽമാൻ ഖാന്റെ ടൈഗർ 3യിലും ഒരു ആക്ഷൻ സീക്വൻസിനായി താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.