HOME /NEWS /Film / ആരാധകരുടെ സ്നേഹക്കടലില്‍ മുങ്ങി 'മന്നത്ത്' ; പിറന്നാള്‍ ദിനത്തിലെ വീഡിയോ പങ്കുവെച്ച് ഷാരൂഖ് ഖാന്‍

ആരാധകരുടെ സ്നേഹക്കടലില്‍ മുങ്ങി 'മന്നത്ത്' ; പിറന്നാള്‍ ദിനത്തിലെ വീഡിയോ പങ്കുവെച്ച് ഷാരൂഖ് ഖാന്‍

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല.

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല.

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല.

  • Share this:

    ബോളിവുഡിന്‍റെ ബാദ്ഷാ ഷാരൂഖ് ഖാന്‍റെ അമ്പത്തിയേഴാം പിറന്നാളായിരുന്നു ഇന്നലെ. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴും ആരാധകര്‍ക്ക് അവരുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതിന്‍റെ തെളിവായിരുന്നു മുംബൈയിലെ ബാന്ദ്രയിലുള്ള താരത്തിന്‍റെ വസതിയായ 'മന്നത്തി'ന് മുന്‍പില്‍ തടിച്ചു കൂടിയ വന്‍ ജനാവലി. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല.

    ആരാധകരെ കാണാനായി മന്നത്തിന് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ബാല്‍ക്കണിയിലെത്തി താരം പ്രിയപ്പെട്ടവരെ അഭിവാദ്യം ചെയ്തു. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് വീട്ടിലെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കിങ് ഖാന്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    സ്‍നേഹത്തിന്റെ കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ മനോഹരമാക്കിയതിനും നന്ദി. എല്ലാവരോടും സ്‍നേഹം മാത്രം എന്നുമാണ് ഷാരൂഖ് ഖാൻ എഴുതിയത്. ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോ കഴിഞ്ഞ ദിവസം തന്നെ ഷാരൂഖ് പങ്കുവെച്ചിരുന്നു.

    തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചുവരവിന് താരം ഒരുങ്ങുന്നു എന്നതിന്‍റെ സൂചനയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതിയ ചിത്രമായ പത്താന്‍റെ ടീസര്‍. സിദ്ധാര്‍ത്ഥ് ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കി.

    ഇതിന് പുറമെ തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്ലി സംവിധാനം ചെയ്യുന്ന 'ജവാന്‍' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന വേഷത്തിലെത്തുന്നു.

    First published:

    Tags: Bollywood, Shah Rukh Khan