• HOME
  • »
  • NEWS
  • »
  • film
  • »
  • 18 ലക്ഷത്തിന്‍റെ ആഡംബര വാച്ചുകളുമായി മുംബൈയിലെത്തിയ ഷാരൂഖ് ഖാനെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് തടഞ്ഞുവെച്ചു

18 ലക്ഷത്തിന്‍റെ ആഡംബര വാച്ചുകളുമായി മുംബൈയിലെത്തിയ ഷാരൂഖ് ഖാനെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് തടഞ്ഞുവെച്ചു

ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈ വിമാനത്താവളത്തിലെത്തിയത്.

  • Share this:
ആഡംബര വാച്ചുകളുമായി മുംബൈയിലെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.  ഷാരൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞുവച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.

ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഷാരൂഖ് ഖാനെയും മാനേജറേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും പുലർച്ചെ വരെ തടഞ്ഞുവച്ചു.

ഇവരുടെ ബാഗിൽ നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകളാണ് കണ്ടെത്തിയതിത്.  ‌ഷാർജ പുസ്കമേളയിൽ പങ്കെടുക്കുകയും അവാർഡുകൾ സ്വീകരിക്കുകയും ചെയ്ത ശേഷമായിരുന്നു താരം മുംബൈയിൽ മടങ്ങിയെത്തിയത്.
Published by:Arun krishna
First published: