• HOME
  • »
  • NEWS
  • »
  • film
  • »
  • നയൻതാരയുടെ കുഞ്ഞുങ്ങളെ കാണാൻ ഷാരൂഖ് ഖാൻ എത്തി; ചെന്നൈയിൽ താരത്തെ വളഞ്ഞ് ആരാധകർ

നയൻതാരയുടെ കുഞ്ഞുങ്ങളെ കാണാൻ ഷാരൂഖ് ഖാൻ എത്തി; ചെന്നൈയിൽ താരത്തെ വളഞ്ഞ് ആരാധകർ

നയൻതാരയുടെ ഇരട്ടക്കുഞ്ഞുങ്ങളേയും സംവിധായകൻ ആറ്റ്ലീയുടെ മകനേയും കാണാനാണ് ഷാരൂഖ് ഖാൻ എത്തിയത്

  • Share this:

    നാല് വർഷത്തിനു ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം പഠാൻ തീർത്ത ആവേശം ആരാധകർക്കിടയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. രാജ്യത്തിന് അകത്തും പുറത്തും കിംഗ് ഖാന്റെ ചിത്രം പ്രദർശനം തുടരുകയാണ്.

    പഠാനിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് മുഴുകി. കോളിവുഡ് സംവിധായകൻ ആറ്റ്ലീ ഒരുക്കുന്ന ജവാനാണ് ഷാരൂഖിന്റെ അടുത്ത ചിത്രം. നയൻതാരയാണ് ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തുന്നത്.


    തെന്നിന്ത്യൻ സൂപ്പർ നായികയായ നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. ജവാന്റെ ചിത്രീകരണത്തിനിടയിലായിരുന്നു നയൻതാരയുടെ വിവാഹവും ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നായകനുമായി അടുത്ത ബന്ധമാണ് നയൻതാരയ്ക്കുള്ളത്.


    നയൻതാരയുട‌േയും വിഘ്നേഷ് ശിവന്റേയും വിവാഹത്തിന് ഷാരൂഖും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കാണാൻ സാക്ഷാൽ കിംഗ് ഖാൻ എത്തി. ചെന്നൈയിലെ നയൻതാരയുടെ വീട്ടിലേക്കാണ് താരം നേരിട്ടെത്തിയത്.

    നയൻതാരയുടെ വീട‌ിനു പുറത്ത് ആരാധകരാൽ വളഞ്ഞ ഷാരൂഖിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നയൻസിന്റേയും വിക്കിയുടേയും വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഷാരൂഖിനെ ആരാധകർ വളയുകയായിരുന്നു.

    നയൻതാരയുടെ എഗ്മോറിലെ വീട്ടിലാണ് ഷാരൂഖ് എത്തിയത്. ആറ്റ്ലീയുടെ മകനെയും ഷാരൂഖ് കണ്ടു. ഒരു മാസം മുമ്പാണ് ആറ്റ്ലീയ്ക്ക് ആൺകുഞ്ഞ് ജനിച്ചത്.

    Published by:Naseeba TC
    First published: