നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പഠാ൯' പ്രതിഫലമായി ഷാരൂഖ് ഖാൻ വാങ്ങിയ തുക എത്ര? ഞെട്ടാൻ തയാറാണോ?

  'പഠാ൯' പ്രതിഫലമായി ഷാരൂഖ് ഖാൻ വാങ്ങിയ തുക എത്ര? ഞെട്ടാൻ തയാറാണോ?

  പഠാനിൽ അഭിനയിച്ചതിന് ഭീമ൯ തുക താരം ഈടാക്കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ.

  • Share this:

   രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പഠാ൯ എത്ര ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാ൯. യാശ് രാജ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഒരു രഹസാന്വേഷണ ഏജന്റിന്റെ റോളിലാണ് താരം എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


   വളരെ രഹസ്യമായ രീതിയിലാണ് ഈ സിനിമയുടെ ചിത്രീകരണവും മറ്റു നിർമ്മാണ പ്രവർത്തനങ്ങളും എല്ലാം നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ചിത്രം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു വിവരവും ഇതുവരെ പുറത്തു വിട്ടിട്ടില്ല.


   അതേസമയം, പഠാന്റെ ഒരു കാമിയോയിൽ താ൯ അഭിനയിക്കുന്നുണ്ടെന്ന് സൂപ്പർ താരം സൽമാ൯ ഖാ൯ അടുത്തിടെ സൂചന നൽകിയിരുന്നു.


   എസ്.ആർ.കെയുടെ പുതിയ പടത്തിന്റെ ആദ്യ ലൂക്കിന് അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, പഠാനിൽ അഭിനയിച്ചതിന് ഭീമ൯ തുക താരം ഈടാക്കിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ. റിപ്പോർട്ടുകൾ പ്രകാരം 100 കോടി രൂപയാണ് കിംഗ്‌ ഖാ൯ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്.


   ഈ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്രയും വലിയ തുക അദ്ദേഹം ചാർജ്ജ് ചെയ്യാ൯ സാധ്യതയുണ്ട്. 2018 ൽ ഇറങ്ങിയ ഷാറൂഖ് ഖാന്റെ സീറോയെ പറ്റിയും ഇത്തരം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


   2022 ൽ പഠാ൯ റിലീസ് ചെയ്യാനാവുമെന്നാണ് കരുതപ്പെടുന്നത്. സിനിമാ ഹാളുകൾ പൂർണമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അടുത്ത വർഷം ബ്ലോക്ബസ്റ്റർ റിലീസിനാണ് അണിയറ പ്രവർത്തകർ കാത്തിരിക്കുന്നത്.


   കഴിഞ്ഞ വർഷം നവംബറിലാണ് പഠാന്റെ ചിത്രീകരണം തുടങ്ങിയത്. ഈയടുത്ത് മ്യൂസിക് കംപോസർമാരായ വിശാൽ - ശേഖർ ടീം ഈ സിനിമക്ക് പാട്ട് നിർമ്മിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഷാറൂഖ് ഖാന് പുറമെ ദീപിക പദുക്കോണും ജോണ്‍ അബ്രഹാമും ഈ ചിത്രത്തിൽ അഭിനിയിക്കുന്നുണ്ട്.


   Also Read- നയൻതാരയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? പുതിയ ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ


   ഈയടുത്ത് കോവിഡ് രോഗികളെ ക്വാറന്റൈൻ ചെയ്യാൻ സ്വന്തം കെട്ടിടം വിട്ടു നൽയിരുന്നു ബോളിവുഡ് കിംഗ് ഖാനും ഭാര്യ ഗൗരി ഖാനും. നാല് നിലയുള്ള ഓഫീസ് കെട്ടിടമാണ് വിട്ടുനൽകാൻ തയ്യാറാണെന്ന് ഷാരൂഖും ഗൗരിയും ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരെ(ബിഎംസി) അറിയിച്ചത്.


   ക്വാറന്റൈന് വേണ്ടി സജ്ജീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ദൃശ്യങ്ങൾ ഗൗരി ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടമാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയാണ് കെട്ടിടം വിട്ടു നൽകുന്നത്.


   ബിഎംസി അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. ഗൗരി ഖാന്റെ നേതൃത്വത്തിൽ തന്നെയാണ് സജ്ജീകരണങ്ങൾ ഒരുക്കിയത്.


   Keywords: Shahrukh khan, gauri khan, pathan, zero, sharukh’s new film, srk, king khan. Bollywood, srk reward for pathan, പഠാ൯, ഷാറുഖ് ഖാ൯, കിംഗ് ഖാ൯, എസ്ആർകെ, ഷാറൂഖ് ഖാ൯ സിനിമ, ബോളിവുഡ്

   Published by:Aneesh Anirudhan
   First published:
   )}