നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'പുകവലി നിര്‍ത്താന്‍ എന്ത് ചെയ്യണം'; ആരാധകന്‍റെ ചോദ്യത്തിന് മാസ് മറുപടി നല്‍കി കിംഗ് ഖാൻ

  'പുകവലി നിര്‍ത്താന്‍ എന്ത് ചെയ്യണം'; ആരാധകന്‍റെ ചോദ്യത്തിന് മാസ് മറുപടി നല്‍കി കിംഗ് ഖാൻ

  ആരാധകരുടെ ചോദ്യങ്ങൾ നേരിടുകയാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ചോ​ദ്യോത്തര സെഷന്‍ ട്വിറ്ററില്‍ ട്രെൻഡിങ്ങാണ്

  shahrukh khan

  shahrukh khan

  • Share this:
   ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷാരൂഖ് ഖാന്‍. ഇപ്പോളിതാ ബോറടി മാറ്റാൻ പുതിയൊരു പരിപാടിയുമായാണ് താരം എത്തിയിരിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങൾ നേരിടുകയാണ് ഷാരൂഖ് ഖാന്‍. താരത്തിന്റെ ചോ​ദ്യോത്തര സെഷന്‍ ട്വിറ്ററില്‍ ഇപ്പോൾ ട്രെൻഡിങ്ങാണ്.

   #AskSRK എന്ന ടാഗോടെ വന്ന ചോദ്യങ്ങള്‍ക്കെല്ലാം താരം ഉത്തരം നല്‍കുകയും ചെയ്തു. ചോ​ദ്യോത്തര സെഷനില്‍ രസകരമായ നിരവധി ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയത്. ഇതിന് താരം നല്‍കിയ മറുപടികളും വൈറലാണ്.
   BEST PERFORMING STORIES:'എന്‍റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ് [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
   പുകവലി നിര്‍ത്താനായുളള ടിപ്സ് എന്താണെന്നാണ് താരത്തിനോട് ഒരു ആരാധകന്‍ ചോദിച്ചത്. ബോളിവുഡിലെ പേരുകേട്ട വലിയ പുകവലിക്കാരനോടായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ ഇതിന് വളരെ രസകരമായ മറുപടിയാണ് ഷാരൂഖ് നല്‍കിയത്. സുഹൃത്തേ നിങ്ങള്‍ തെറ്റായ സ്ഥലത്താണ് ഉത്തരം അന്വേഷിക്കുന്നത്. എന്നാൽ നിങ്ങളുടെ ശ്രമങ്ങള്‍ക്ക് വിജയാശംസകള്‍ എന്നായിരുന്നു താരത്തിന്റെ ഉത്തരം.


   ലോക്ക് ഡൗണ്‍ കാലത്തെ കുറിച്ചുള്ള ആരാധകന്‍റെ ചോദ്യത്തിന് താരത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. നമുക്കൊല്ലാവര്‍ക്കും ഇതുപോലെ കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ലോഡൗണ്‍ ആവശ്യമാണ്. ജീവിതത്തെക്കുറിച്ച്‌ പ്രകൃതിയെക്കുറിച്ചും ഇത് നമ്മളെ കൂടുതല്‍ ചിന്തിപ്പിക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യും. സിനിമാ ഇന്‍ഡസ്ട്രിയെക്കുറിച്ചാണെങ്കില്‍ ഈ കാലവും നമ്മള്‍ അതിജീവിക്കും. നമ്മള്‍ക്കെല്ലാം ഒരു പ്രെസ് ബട്ടണും പോസ് ബട്ടണുമുണ്ട്. അത് റീസെറ്റ് ചെയ്യപ്പെടുകയും പ്ലേ മൂഡില്‍ എത്തുകയും ചെയ്യുമെന്ന് താരം പറഞ്ഞു.

   Published by:user_49
   First published:
   )}