HOME /NEWS /Film / Shaji Kailas | 'ആ ആഡംബര കാർ എന്റേതല്ല;' താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രത്തെക്കുറിച്ച് ഷാജി കൈലാസ്

Shaji Kailas | 'ആ ആഡംബര കാർ എന്റേതല്ല;' താക്കോൽ ഏറ്റുവാങ്ങുന്ന ചിത്രത്തെക്കുറിച്ച് ഷാജി കൈലാസ്

പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥയെന്തെന്ന് ഷാജി കൈലാസ്

പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥയെന്തെന്ന് ഷാജി കൈലാസ്

പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥയെന്തെന്ന് ഷാജി കൈലാസ്

  • Share this:

    50 കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രം 'കടുവ'യുടെ (Kaduva movie) സംവിധായകൻ ഷാജി കൈലാസ് (Shaji Kailas) പുത്തൻ ആഡംബര കാർ വാങ്ങിയോ? പുതിയ വോൾവോ കാറിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന ഷാജി കൈലാസിന്റെ ചിത്രം പുറത്തുവന്നതോടെ, അദ്ദേഹം കാർ സ്വന്തമാക്കി എന്ന തരത്തിൽ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ശേഷം ഷാജി കൈലാസ് സത്യാവസ്ഥ വെളിപ്പെടുത്തി ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

    "ഞാൻ 'കടുവ' യുടെ വിജയത്തെ തുടർന്ന് വോൾവോ കാർ വാങ്ങിയതായ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . ഈ വാർത്ത ശരിയല്ല . ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പൃഥ്വിരാജ് - ആസിഫ് അലി ചിത്രമായ 'കാപ്പ ' യുടെ നിർമാതാവ് ഡോൾവിൻ കുരിയാക്കോസ് എടുത്ത വണ്ടി ആണ് അത്. ഞാനതിൻ്റെ താക്കോൽ ഏറ്റുവാങ്ങി അനുഗ്രഹിക്കണമെന്ന് എൻ്റെ സുഹൃത്ത് കൂടിയായ ഡോൾവിൻ്റെ ആഗ്രഹപ്രകാരമാണ് ഞാൻ താക്കോൽ ഡോൾവിന് കൈമാറിയത് . ഡോൾവിനും വണ്ടിക്കും സിനിമക്കും നല്ലത് വരട്ടെ."

    രണ്ട് കാലഘട്ടങ്ങളിലായി പറഞ്ഞു പോകുന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രമായ കൊട്ട മധുവിന്റെ ലോക്കൽ ഗുണ്ടയായുള്ള ആദ്യകാല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. താടി ട്രിം ചെയ്ത് ടൈറ്റ് ഷർട്ടുമായി ബുള്ളറ്റിൽ ഇരിക്കുന്ന കിടിലൻ ലുക്കിലാണ് മധുസൂദനൻ എന്ന കൊട്ട മധുവായി പൃഥ്വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

    ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻറെ കഥ പറയുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവായാണ് പൃഥ്വിരാജിന്റെ കൊട്ട മധു എത്തുന്നത്. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലിരിക്കുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാർ.

    ഫെഫ്ക റൈറ്റേഴ്സ് യൂണിയൻറെ സഹകരണത്തിൽ ജിനു എബ്രഹാം ഡോൾവിൻ കുര്യക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റേഴ്സ് ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമാണ് 'കാപ്പ'.

    Summary: Director Shaji Kailas denies owning a brand new luxury car after pics of him receiving the key surfaced online. Just recently had his movie 'Kaduva' starring Prithviraj Sukumaran in the lead entered the coveted 50 crores club. The campaign was that the director bought a new car soon after the movie made it big at the box office. However, Shaji says the new car belong to his friend Dolvin, also producer of the upcoming film 'Kaapa'

    First published:

    Tags: KAAPA movie, Kaduva movie, Shaji Kailas