നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kaduva Movie | കുറുവച്ചനും വില്ലനും നേര്‍ക്കുനേര്‍ എത്തുമ്പോൾ 'കടുവ' ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്

    Kaduva Movie | കുറുവച്ചനും വില്ലനും നേര്‍ക്കുനേര്‍ എത്തുമ്പോൾ 'കടുവ' ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് ഷാജി കൈലാസ്

    പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്

    • Share this:
      പൃഥിരാജ് നായകനായി പുറത്തിറങ്ങുന്ന ചിത്രമാണ് കടുവ(Kaduva Movie)ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ഇപ്പോഴിതാ കടുവ ലൊക്കേഷനിലെ ഒരു ചിത്രവുമായി വന്നിരിക്കകയാണ് സംവിധായകന്‍ ഷാജി കൈലാസ്.
      പൃഥ്വിരാജ്(Prithviraj Sukumaran),വിവേക് ഒബ്റോയ്(Vivek Oberoi) എന്നിവര്‍ മുഖാമുഖം നോക്കി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

      'ഞാന്‍ എല്ലാത്തിനേയും ആഴത്തില്‍ നോക്കികാണുന്ന ഒരാളാണ് കാരണം കണ്ണിന് കാണാവുന്നതിനുമപ്പുറം ഒരുപാടുണ്ട് എന്ന കാര്യം ചെറുപ്പത്തില്‍ തന്നെ ഞാന്‍ മനസിലാക്കിയിരുന്നു,' എന്ന് ഷാജി കൈലാസ് ചിത്രത്തിന് ഒപ്പം കുറിച്ചിട്ടുണ്ട്.

      കടുവയില്‍ (Kaduva) പ്രതിനായകന്റെ വേഷത്തിലാകും വിവേക് ഒബ്‌റോയ്  അഭിനയിക്കുന്നത്.




      എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. 'ആദം ജോണി'ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.
      Published by:Jayashankar AV
      First published:
      )}