നടി ശാലിനി അജിത്തിന്റെ (Shalini Ajith) പേരിൽ ഒരു ട്വിറ്റർ അക്കൗണ്ട് സൃഷ്ടിക്കുകയും അതിൽ നിന്നുമുള്ള ട്വീറ്റുകൾ നടി യാഷിക ആനന്ദ് റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് ശാലിനി അജിത്ത് യഥാർത്ഥത്തിൽ തുടങ്ങിയ ട്വിറ്റർ അക്കൗണ്ട് ആണ് ഇതെന്നാണ് ആരാധകർ കരുതിയത്. എന്നാൽ, താരത്തിന്റെ ഔദ്യോഗിക മാനേജർ സുരേഷ് ചന്ദ്ര വിശദീകരണം നൽകിയിട്ടുണ്ട്.
ശാലിനി ട്വിറ്ററിൽ ഇല്ലെന്നും, താരത്തിന്റെ പേരിലുള്ള അക്കൗണ്ട് വ്യാജമാണെന്നും സുരേഷ് ചന്ദ്ര വ്യക്തമാക്കി.
There is a fake twitter account in the name of #MrsShaliniAjithkumar and we would like to clarify that she is not in twitter. Kindly ignore the same .
അമ്പതിലധികം സിനിമകളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് ശാലിനി മലയാളം, തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്. പ്രായപൂർത്തിയായപ്പോൾ 'അനിയത്തിപ്രാവ്' എന്ന മലയാള ചിത്രത്തിലെ നായികയായി. ഫാസിൽ സംവിധാനം ചെയ്ത ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു.
മലയാളം ഒറിജിനൽ പോലെ തന്നെ റീമേക്കിലും ശാലിനിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചു. ചിത്രം ഗംഭീര വിജയമായിരുന്നു.
ഇതിനെ തുടർന്ന് ശാലിനിയെ തേടി അവസരങ്ങൾ ധാരാളമായി വന്നു. ഇതിനിടയിൽ 1999ൽ അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആ ചിത്രത്തിലെ നായകനായ അജിത്തുമായി പ്രണയത്തിലായി. 2000-ൽ ഇരുവരും ആർഭാടപൂർവം വിവാഹിതരായി. വിവാഹത്തിന് ശേഷവും അഭിനയം തുടർന്നു.
വിവാഹത്തിന് ശേഷം അലൈപായുതേ, പിരിയാത വരം വേണ്ടും എന്നീ സിനിമകളിൽ അഭിനയിച്ചു. ഈ രണ്ട് സിനിമകളും കഴിഞ്ഞതോടെ കുടുംബിനിയായി മാറിയ ശാലിനി, മുഴുനീള വീട്ടമ്മയായി തുടർന്നു. അജിത്- ശാലിനി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
'പിരിയാത വരം വേണ്ടും' എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച ശാലിനി അജിത്ത് ഇരുപത് വർഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ട് വന്നിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മണിരത്നത്തിന്റെ പീരിയഡ് ഡ്രാമയായ പൊന്നിയിൻ സെൽവനിൽ ശാലിനി ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് അറിവ്.
Summary: A Twitter account in the name of Tamil Actor Shalini Ajith was created a little while ago and its tweets were retweeted by actor Yashika Anand. Following this, fans of Shalini Ajith thought that she was actually on Twitter. However, a clarification has been issued by the official manager, Suresh Chandra, of the actor
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.