ബ്ലാക്മെയ്ലിംഗ് കേസിൽ തനിക്ക് കുറ്റവാളികളെയോ കൂട്ടാളികളെയോ അറിയില്ലെന്നും തെറ്റിദ്ധാരണാ ജനകമായ വാർത്ത പ്രചരിപ്പിക്കരുതെന്നും നടി ഷംന കാസിം. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇംഗ്ളീഷിൽ എഴുതിയ കുറിപ്പിൽ ഷംന അപേക്ഷിക്കുന്നത്.
"വിവാഹാലോചനയുടെ പേരിൽ വ്യാജ പേരും മേൽവിലാസവും തിരിച്ചറിയൽ അടയാളങ്ങളും നൽകി വഞ്ചിതരായതിന് ശേഷമാണ് എന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. അത് ബ്ലാക്മെയിലിലേക്ക് കടന്നപ്പോഴാണ് ഞങ്ങൾ പോലീസിനെ സമീപിച്ചത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങൾക്കറിയില്ല," ഷംന പറയുന്നു.
കേസ് തെളിഞ്ഞാൽ താൻ ഉടൻ മാധ്യമങ്ങളെ കാണുമെന്നും അതുവരെയും തെറ്റായ വിവരങ്ങളിൽ നിന്നും മാറി നിൽക്കണമെന്നുമാണ് ഷംനയുടെ അപേക്ഷ.
കേസിൽ സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി പലരെയും സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണത്തിന് താൽക്കാലികമായെങ്കിലും ചെറിയ തിരിച്ചടിയായിട്ടുണ്ട്. തട്ടിപ്പ് ആസൂത്രണം ചെയ്ത ഇയാൾ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ഇയാൾ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയിൽ എടുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.