വിജയുടെ (Ilayathalapathy Vijay) ബീസ്റ്റ് (Beast) സിനിമയിലെ ട്രെൻഡിംഗ് അറബിക് കുത്ത് (Arabic Kuthu) ഗാനത്തിന് ചുവടുകളുമായി നടി ഷംന കാസിം. പൂർണ്ണ എന്നാണ് താരത്തിന്റെ ടോളിവുഡ് പേര്. കറുപ്പ് നിറത്തിലുള്ള മോഡേൺ വസ്ത്രമാണ് ഷംനയുടെ വേഷം. നർത്തകി കൂടിയായ ഷംന തന്റെ നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്.
അടുത്തിടെ, നടി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു വീഡിയോ പങ്കിട്ടു കൊണ്ടാണ് ഈ ഗാനത്തിന് മറ്റൊരു വേർഷൻ അവതരിപ്പിച്ചത്. അതിൽ ഷംന ഹലാമിത്തി ഹബീബിയോ ഗാനത്തിന് നൃത്തം ചെയ്യുകയും, തന്റെ ഫോളോവേഴ്സിൽ നിന്നും നെറ്റിസൺമാരിൽ നിന്നും വലിയ പ്രതികരണങ്ങൾ നേടുന്നതും കണ്ടു. താൻ കാരവാനിൽ നൃത്തം ചെയ്തുവെന്നും, അതിനാൽ വിലയിരുത്തരുതെന്നും ഷംന ക്യാപ്ഷനിൽ പറഞ്ഞു.
രശ്മിക മന്ദാന, വരുൺ ധവാൻ തുടങ്ങിയവർ ഈ ഗാനത്തിന് ചുവടുകൾ തീർത്തത് ശ്രദ്ധേയമായിരുന്നു.
സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ അറബിക് കുത്ത് ഗാനത്തിൽ ഇളയദളപതി വിജയ്യും പൂജാ ഹെഗ്ഡെയും ആണ് നൃത്തച്ചുവടുകൾ തീർക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 17 ദശലക്ഷത്തിലധികം ആളുകളാണ് ഗാനം യുട്യൂബിൽ കണ്ടത്. ശിവകാർത്തികേയൻ എഴുതിയ വരികളാണ് ഈ അടിപൊളി നമ്പറിലുള്ളത്. സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ 'ബീസ്റ്റ്' എന്ന ചിത്രത്തിലെ ഫ്യൂഷൻ ഗാനമാണ് അറബിക് കുത്ത്.
അറബിക് കുത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ആരാധകർ ദളപതി വിജയ്, പൂജ ഹെഗ്ഡെ എന്നിവരെ വിസ്മയിപ്പിച്ചു. പെപ്പി ട്യൂണും ലുക്കും നൃത്ത ചുവടുകളും ഉടൻ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടതായി മാറി. നിരവധി നെറ്റിസൺസ് ട്വിറ്ററിൽ തങ്ങളുടെ ആവേശം പങ്കുവെക്കുകയും ചെയ്തു.
സൺ പിക്ചേഴ്സാണ് നെൽസൺ ദിലീപ്കുമാറിന്റെ ബീസ്റ്റ് എന്ന ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ സെൽവരാഘവൻ, യോഗി ബാബു, അപർണ ദാസ്, റെഡിൻ കിംഗ്സ്ലി, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Summary: The trending Arabic Kuthu song has enchanted actor Shamna Kasim. Her fans are treated to a peppy version of the viral song in a dance video posted on Instagram. Arabic Kuthu comes from the upcoming release of Ilayathalapathy Vijay and Pooja Hegde. Beast is slated for an April releaseഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.