തലൈവിയുടെ തോഴിയാകാൻ ഷംന കാസിം; കങ്കണയുടെ മേക്കോവർ പുറത്ത്

ചിത്രത്തിന് വേണ്ടിയുള്ള കങ്കണയുടെ മേക്ക് ഓവർ അണിയറപ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: February 25, 2020, 9:32 PM IST
തലൈവിയുടെ തോഴിയാകാൻ ഷംന കാസിം; കങ്കണയുടെ മേക്കോവർ പുറത്ത്
shamna
  • Share this:
ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിൽ മലയാളി താരം ഷംന കാസിം ഒരു മുഖ്യ വേഷത്തിൽ എത്തുന്നു. ജയലളിതയുടെ തോഴിയായ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്. നേരത്തേ പ്രിയാമണി അഭിനയിക്കും എന്ന് കരുതിയിരുന്ന വേഷമാണിത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം കങ്കണ റണൗട്ടാണ്.

ചിത്രത്തിന് വേണ്ടിയുള്ള കങ്കണയുടെ മേക്ക് ഓവർ അണിയറപ്രവർത്തകർ നേരത്തെ പുറത്ത് വിട്ടിരുന്നു. കങ്കണയുടെ സഹോദരി രംഗോലി തലൈവിയിലെ കങ്കണയുടെ ഏറ്റവും പുതിയ ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്.അരവിന്ദ് സ്വാമി എം ജി ആറിനെ അവതരിപ്പിക്കുമ്പോൾ എം ജി ആറിന്റെ ഭാര്യ ജാനകിയെ അവതരിപ്പിക്കുന്നത് റോജ നായിക മധുവാണ്. വലിയ താര നിര തന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ പുരോഗമിക്കുകയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 25, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍