ഇന്റർഫേസ് /വാർത്ത /Film / 'ഷാനവാസ് മരിച്ചിട്ടില്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു

'ഷാനവാസ് മരിച്ചിട്ടില്ല, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് നിര്‍മ്മാതാവ് വിജയ് ബാബു

shanavas naranippuzha

shanavas naranippuzha

സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അവരുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ ഷാനവാസ് മരിച്ചതായി പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്

  • Share this:

കൊച്ചി: സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു. ഷാനവാസ് സംവിധാനം ചെയ്ത 'സുഫിയും സുജാതയും' എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. ഹൃദയമിടിപ്പ് ഉണ്ട്. ദയവായി പ്രാര്‍ഥിക്കുക, തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും വിജയ് ബാബു കുറിപ്പില്‍ പറഞ്ഞു.

അതേസമയം സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അവരുടെ ഫേസ്ബുക്ക് പേജില്‍ നേരത്തെ ഷാനവാസ് മരിച്ചതായി പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. പിന്നീട് പോസ്റ്റ് ഫെഫ്ക പേജിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കഴിഞ്ഞ ദിവസാണ് സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കോ​യ​മ്പ​ത്തൂ​ര്‍ കെ​ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരായിരുന്നു.

അ​ട്ട​പ്പാ​ടി​യി​ല്‍ പു​തി​യ സി​നി​മ​യു​ടെ എ​ഴു​ത്തി​നി​ടെ​യാ​ണ് ഷാനവാസ് നരണിപ്പുഴയ്ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആംബുലൻസിൽവെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പൊ​ന്നാ​നി ന​ര​ണി​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്. എ​ഡി​റ്റ​റാ​യാ​ണ് ഷാ​ന​വാ​സ് സി​നി​മാ ലോ​ക​ത്ത് സ​ജീ​വ​മാ​യ​ത്. 'ക​രി'​യാ​ണ് ആ​ദ്യ ചി​ത്രം. ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് കരി.

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ണ് ഷാ​ന​വാ​സ്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നേ​രി​ട്ടു​ള്ള ഒ​ടി​ടി റി​ലീ​സാ​യ 'സൂ​ഫി​യും സു​ജാ​ത​യും' വി​ജ​യ​മാ​യി​രു​ന്നു.

First published:

Tags: Producer Vijay Babu, Shanavas, Sufiyum Sujathayum