ഷെയ്ന്‍ നിഗമിനെ (Shane Nigam) നായകനാക്കി നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉല്ലാസത്തിന്‍റെ (Ullasam Movie) ഒഫിഷ്യൽ ടീസർ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. കെെതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കെെതമറ്റം,ക്രിസ്റ്റി കെെത മറ്റം എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീൺ ബാലകൃഷ്ണൻ എഴുതുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഉല്ലാസത്തിലെ ഷെയ്ന്‍റെ നായിക.
സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി കെ ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു.
കാല, മാരി, പേട്ട, സിംഗം തുടങ്ങിയ തെന്നിന്ത്യൻ സിനിമകളിലൂടെ പ്രശസ്തനായ നൃത്തസംവിധായകന്‍ ബാബ ഭാസ്കർ നൃത്തചുവടുകൾ ഒരുക്കിയ ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും ഉല്ലാസത്തിനുണ്ട്. അജു വർഗീസ്, ദീപക് പറമ്പോൽ, ബേസിൽ ജോസഫ്,ലിഷോയ്,അപ്പുകുട്ടി,ജോജി,അംബിക,നയന എൽസ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
പ്രൊജക്ട് ഡിസൈനർ-ഷാഫി ചെമ്മാട്, പ്രൊഡക്ഷൻ കൺട്രോളർ- രഞ്ജിത്ത് കരുണാകരൻ.എഡിറ്റർ- ജോൺകുട്ടി കല- നിമേഷ് താനൂർ വസ്ത്രാലങ്കാരം- സമീറ സനീഷ് മേക്കപ്പ്- റഷീദ് അഹമ്മദ് സഹസംവിധാനം-സനൽ വി ദേവൻ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പിആര്‍ഒ -എ എസ് ദിനേശ്.
'നീ ഈ കേസ് ജയിക്കുന്നത് എനിക്കൊന്ന് കാണണം'; വാദപ്രതിവാദങ്ങളുമായി ടോവിനോയും കീര്‍ത്തിയും, 'വാശി' ടീസര്‍ പുറത്ത്
ടോവിനോ തോമസ് (Tovino Thomas), കീര്‍ത്തി സുരേഷ് (Keerthy Suresh) എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'വാശി'യുടെ (Vaashi Movie) ടീസര്‍ പുറത്തിറങ്ങി. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി.സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂൺ 17ന് തീയേറ്ററുകളിൽ എത്തും.
ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും എത്തുന്നത്. അച്ഛന്‍ സുരേഷ് കുമാറിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി നായികയാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായ കീര്‍ത്തി ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ്.
അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഥിന്‍ മോഹന്‍, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.