നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രശ്നങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ഷെയിൻ നിഗം; അവസാനം ഒരു പഞ്ച് ഡയലോഗും

  പ്രശ്നങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ഷെയിൻ നിഗം; അവസാനം ഒരു പഞ്ച് ഡയലോഗും

  ജോബി ജോർജിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ് വിൽ എന്‍റർടെയിൻമെന്‍റ് നിർമിക്കുന്ന വെയിൽ എന്ന സിനിമയിലെ നായകനാണ് ഷെയ്ൻ നിഗം.

  ഷെയിൻ നിഗം

  ഷെയിൻ നിഗം

  • News18
  • Last Updated :
  • Share this:
   നിർമാതാവ് ജോബി ജോർജുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്ന് വ്യക്തമാക്കി ഷെയിൻ നിഗം. ഇൻസ്റ്റഗ്രാമിലാണ് ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള സ്റ്റാറ്റസ് ഷെയിൻ നിഗം പോസ്റ്റ് ചെയ്തത്. പേപ്പറുകൾ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോയാണ് ഷെയിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

   പേപ്പറുകൾ കത്തി തീരുമ്പോൾ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് വ്യക്തമാക്കുന്ന ഡയലോഗും ഉണ്ട്. 'എല്ലാ ഇഷ്യൂസും കഴിഞ്ഞു. താങ്ക് യു സോ മച്ച്. എല്ലാവരോടും സ്നേഹം, നന്ദി' - ഷെയിൻ വീഡിയോയിൽ പറയുന്നു.

   നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഷെയിൻ നിഗം പരാതി നൽകിയിരുന്നു. പിന്നാലെ, ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന്, താരസംഘടനയായ അമ്മയും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബുധനാഴ്ച ഒത്തുതീർപ്പിനായി ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു.

   സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ; സസ്പെൻസ് നിലനിർത്തി ഒരു ഫോട്ടോ

   മാധ്യമങ്ങളിൽ ഷെയിനിന്‍റെ കുടുംബത്തെ അവഹേളിച്ചതിന് ജോബി ജോർജ് മാപ്പു പറഞ്ഞു. ജോബി നിർമാതാവായ അടുത്ത ചിത്രത്തിൽ നിന്നും ഷെയിൻ പിന്മാറുകയും ചെയ്‌തു. തന്‍റെ മാനേജരെ വിളിച്ച് കുടുംബത്തെ അവഹേളിച്ചതിനെ തുടർന്നാണ് ലൈവ് പോയതെന്ന് ഷെയ്ൻ മാധ്യമങ്ങളോടായി പറഞ്ഞു.

   ജോബി ജോർജിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ് വിൽ എന്‍റർടെയിൻമെന്‍റ് നിർമിക്കുന്ന വെയിൽ എന്ന സിനിമയിലെ നായകനാണ് ഷെയ്ൻ നിഗം. എന്നാൽ, ഒന്നാം ഷെഡ്യൂൾ പൂർത്തിയായതിനു ശേഷം മറ്റൊരു സിനിമയ്ക്ക് വേണ്ടി ഗെറ്റ് അപ് ചേഞ്ച് ചെയ്തപ്പോൾ തനിക്കെതിരെ നിർമാതാവ് വധഭീഷണി മുഴക്കിയെന്ന് ആയിരുന്നു ഷെയിന്‍ ആരോപിച്ചത്.

   ഗുഡ് വിൽ എന്‍റർടെയിൻമെന്‍റസിന്‍റെ ബാനറിൽ നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂൾ 20 ദിവസമായിരുന്നു നിശ്ചയിച്ചതെങ്കിലും 16 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. നവംബർ 15നു ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂൾ. അതിനാൽ, വെയിലിന്‍റെ ഒന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം മാങ്കുളത്ത് കുർബാനിയുടെ സെറ്റിലേക്കാണ് ഷെയിൻ പോയത്. കുർബാനിക്ക് വേറൊരു ഗെറ്റ് അപ് ആവശ്യമായി വന്നതിനാൽ പിന്നിലെ മുടി അൽപം മാറ്റിയിരുന്നു. എന്നാൽ, വെയിലിന്‍റെ ഷൂട്ടിംഗ് മുടക്കാൻ വേണ്ടിയാണ് ഷെയിൻ ഇങ്ങനെ ചെയ്തതെന്ന് ആരോപിച്ച് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്നാണ് ഷെയിൻ ആരോപിച്ചത്.

   സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയിൻ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി അമ്മ ബന്ധപ്പെടുകയായിരുന്നു.

   First published: