#പ്രതിഷേധം: വീണ്ടും മുടി മുറിച്ച് ഷെയ്ൻ നിഗം

#പ്രതിഷേധം എന്ന് തലയിൽ എഴുതി വക്കുകയും ചെയ്തിട്ടുണ്ട്.

News18 Malayalam | news18
Updated: November 25, 2019, 3:17 PM IST
#പ്രതിഷേധം: വീണ്ടും മുടി മുറിച്ച് ഷെയ്ൻ നിഗം
shane nigam
  • News18
  • Last Updated: November 25, 2019, 3:17 PM IST
  • Share this:
നടൻ ഷെയ്ൻ നിഗമിന്റെ മുടിയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുടി വെട്ടിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇരുവശത്തെയും മുടി പറ്റെ വെട്ടി പുത്തൻ ലുക്കിലെത്തിയിരിക്കുകയാണ് ഷെയ്ൻ. #പ്രതിഷേധം എന്ന് തലയിൽ എഴുതി വക്കുകയും ചെയ്തിട്ടുണ്ട്.

Also Read-'ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ'; ആരാധകനെ അസഭ്യം പറയുന്ന ഓഡിയോ പങ്കുവച്ച് ഷെയ്ന്‍ നിഗം

വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗിൽ താരം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങൾ ഉയർന്നിരുന്നു. കഥാപാത്രത്തിനായി നീട്ടി വളർത്തിയ മുടി വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനെന്നാരോപിച്ച് നിർമ്മാതാവ് ജോബി വധഭീഷണി മുഴക്കുന്നുവെന്ന ആരോപണം ഷെയ്ൻ തന്നെയായിരുന്നു ഉന്നയിച്ചത്. എന്നാൽ പ്രതിഫല തർക്കമാണെന്നായിരുന്നു ജോബിയുടെ വാദം. ഇതിനിടെ താരസംഘടന ഇടപെട്ട് ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു.

Also read-പ്രശ്നങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ഷെയിൻ നിഗം; അവസാനം ഒരു പഞ്ച് ഡയലോഗും

എന്നാൽ ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന് ആരോപണവുമായ സംവിധായകൻ ശരത് മേനോനും രംഗത്തെത്തിയതോടെ പ്രശ്നം കൂടുതൽ വഷളായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്നിന്റെ വ്യത്യസ്ത പ്രതിഷേധം.
First published: November 25, 2019, 10:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading