നടൻ അബിയുടെ ഓർമ്മദിനത്തിൽ വികാരനിര്‍ഭരമായ ഒരു കുറിപ്പുമായെത്തിയിരിക്കുകയാണ് മകനും നടനുമായ ഷെയ്ൻ നിഗം. ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്മ്മദിനമാണെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പം അബിയുടെ അവസാന വേദി എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രവും ഷെയ്ൻ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ആ വേദിയിൽ നിന്നും അബിക്കുണ്ടായ ഒരു വേദനയും മകൻ പങ്കുവച്ചിട്ടുണ്ട്.
ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ വാപ്പിച്ചി ഇറങ്ങിയ വേദി കൂടിയായിരുന്നു അതെന്നാണ് കുറിപ്പിൽ ഷെയ്ൻ പറയുന്നത്. മകന് അവാർഡ് നൽകാനായി അബിയെ ക്ഷണിച്ച ആ വേദിയിൽ അന്ന് ആരും അബിയോട് ഒന്നും സംസാരിക്കാൻ ആവശ്യപ്പെട്ടിരുന്നില്ല. ഇത് വാപ്പിച്ചിക്ക് ഉണ്ടായ ഒരു വേദനയായിരുന്നു. ഇതാണ് പങ്കുവയ്ക്കുന്നത്. പരാതി അല്ലായെന്നും ഷെയ്ൻ കുറിപ്പിൽ പ്രത്യേകം പറയുന്നു.
തന്നില്‍ വിശ്വാസം അർപ്പിച്ചതിന് വാപ്പിച്ചിയോട് നന്ദിയും കുറിപ്പിലൂടെ ഷെയ്ൻ പറയുന്നുണ്ട്.
ഷെയ്നിന്റെ കുറിപ്പ്;
ഇന്ന് എന്റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. Thank you Vappichi for believing in me. ❤ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.
2017 നവംബർ മുപ്പതിനാണ് അബിയുടെ മരണം. പനിയെ തുടർന്നുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് പെട്ടെന്നായിരുന്നു മരണം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.