Qalb Movie| ഷെയ്ൻ നിഗം ചിത്രം ഖല്‍ബിന്റെ ടൈറ്റിൽ സോംഗ്; അവതരിപ്പിച്ചത് മമ്മൂട്ടി

'പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍ മിഴികള്‍ കരികൊണ്ട് വരച്ചപ്പോള്‍ എന്നെ ഓര്‍ത്തുകാണും'- ജാതിക്കാത്തോട്ടത്തിന്റെ രചയിതാവില്‍ നിന്ന് പുതിയ ഗാനം

News18 Malayalam | news18-malayalam
Updated: July 31, 2020, 11:28 PM IST
Qalb Movie| ഷെയ്ൻ നിഗം ചിത്രം ഖല്‍ബിന്റെ ടൈറ്റിൽ സോംഗ്; അവതരിപ്പിച്ചത് മമ്മൂട്ടി
News18 Malayalam
  • Share this:
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന ഖൽബിലെ ടൈറ്റിൽ സോങ് നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷത്തെ മെഗാഹിറ്റുകളിലൊന്നായ 'ജാതിക്കാത്തോട്ട'ത്തിന്റെ രചയിതാവ് സുഹൈല്‍ കോയ രചിച്ച് വിമല്‍ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം പ്രണയത്തിന്റെ ആത്മീയതലങ്ങളിലേയ്ക്കുള്ള അന്വേഷണമാണ്. പ്രണയത്തിന്റെ ഏഴു തലങ്ങള്‍ അനാവരണം ചെയ്യുന്ന പ്രണയകഥയായ ഖല്‍ബിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഗാനമെന്ന് സംവിധായകന്‍ കൂടിയ സാജിദ് യഹിയ പറഞ്ഞു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സുമായി ചേര്‍ന്ന് അമരാവതി രാധാകൃഷ്ണനും സാജിദ് യഹിയയും നിര്‍മിച്ച് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്ന് തിരക്കഥയെഴുതി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖൽബ്.

Also Read- അപ്സര റാണിയുടെ 'ചൂടൻ' രംഗങ്ങൾ; ലൈംഗികത പ്രമേയം; രാംഗോപാൽ വർമയുടെ 'ത്രില്ലർ' ട്രെയിലർ

'ഒരു പക്ഷി അതിന്റെ ആയുഷ്‌കാലം മുഴുവന്‍ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്‌റാ വൃക്ഷം. അതിനടുത്താണ് സ്വര്‍ഗം. ഞാന്‍ നിന്നെ അവിടെ കാത്തുനില്‍ക്കും' ഷെയിന്‍ നിഗത്തിന്റെ ഈ വാക്കുകളോടെയാണ് ഗാനം ആരംഭിക്കുന്നത്. പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍ മിഴികള്‍ കരികൊണ്ട് വരച്ചപ്പോള്‍ എന്നെ ഓര്‍ത്തുകാണും എന്ന തുടങ്ങുന്ന ഗാനം ഖല്‍ബേ... ഖല്‍ബേ... നീ വരും നാളിനായി ഞാന്‍ പിടച്ചതല്ലേ, ഖല്‍ബേ... ഖല്‍ബേ... റൂഹിലെന്‍ നൂറിനാല്‍ നീ പടച്ചതല്ലേ... എന്ന് ഹൃദയം കവര്‍ന്ന് അവസാനിക്കുന്നു.


സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തില്‍ പന്ത്രണ്ട് ഗാനങ്ങളുണ്ടാകും. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ തന്നെയാണ്. വിനീത് ശ്രീനിവാസനൊപ്പം ശ്രേയ രാഘവ്, ഷഹബാസ് അമന്‍, ജോബ് കുര്യന്‍, എലിസബത്ത്, ഹുവൈസ്, സിയാ ഉല്‍ ഹഖ്, നെയിം ഇഫ്താര്‍, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്.

സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ചിത്രം. പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ സാദിഖ്, ക്രിസ് & മാക്‌സ് എന്നിരാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജേക്കബ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം വിനീഷ് ബംഗ്ലാന്‍. വസ്ത്രാലങ്കരം ജിഷാദ് ഷംസുദ്ധീന്‍. മേക്കപ്പ് സാമി.
Published by: Rajesh V
First published: July 31, 2020, 11:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading