• HOME
  • »
  • NEWS
  • »
  • film
  • »
  • Bermuda Movie | പോലീസുകാരെ വട്ടം കറക്കുന്ന പരാതിയുമായി ഷെയ്ന്‍ നിഗം; 'ബര്‍മൂഡ' ട്രെയ്ലര്‍ പുറത്ത്

Bermuda Movie | പോലീസുകാരെ വട്ടം കറക്കുന്ന പരാതിയുമായി ഷെയ്ന്‍ നിഗം; 'ബര്‍മൂഡ' ട്രെയ്ലര്‍ പുറത്ത്

ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളില്‍ എത്തും.

  • Last Updated :
  • Share this:
    പോലീസുകാരെ കുഴയ്ക്കുന്ന പരാതിയുമായി ഷെയ്ന്‍ നിഗം ചിത്രം 'ബര്‍മൂഡ'യുടെ ട്രെയ്ലര്‍. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്‍റെ രചന. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    എൻ എം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.



    അഴകപ്പനാണ്  ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ്  എന്നിവരുടെ വരികൾക്ക്  രമേഷ് നാരായണ്‍ സംഗീതം പകർന്നിരിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 19ന് തിയറ്ററുകളില്‍ എത്തും.
    Published by:Arun krishna
    First published: