'ഞാൻ ഇതിന് മറുപടി തരുന്നില്ല; എന്നെ നിയന്ത്രിക്കുന്ന ആ ശക്തി തന്നോളും'; ജോബി ജോർജിനും കമന്റിട്ടവർക്കും ഷെയ്ൻ നിഗത്തിന്റെ മറുപടി
സിനിമയിൽ അഭിനയിക്കുന്നതിന് ആദ്യം 30 ലക്ഷം രൂപ പ്രതിഫലം ചോദിച്ച താരം പിന്നീട് 40 ലക്ഷം ചോദിച്ചെന്നും ഡേറ്റ് നൽകിയ ശേഷം വഞ്ചിച്ചെന്നുമായിരുന്നു ജോബി ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്

ഷെയ്ൻ നിഗം
- News18 Malayalam
- Last Updated: October 18, 2019, 1:38 PM IST
നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് രണ്ടുദിവസം മുൻപാണ് യുവതാരം ഷെയ്ൻ നിഗം ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നത്. ജോബി ജോർജ് നിര്മിക്കുന്ന വെയിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ഷെയ്ൻ നിഗം ഗെറ്റപ്പ് മാറ്റിയെന്നത് സംബന്ധിച്ചാണ് വിവാദം ആരംഭിച്ചത്. നിർമാതാവിനെതിരെ ഷെയ്ൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും പരാതി നൽകിയിരുന്നു.
താൻ ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജോബി ജോര്ഡജ് വാർത്താസമ്മേളനം നടത്തിയിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് ആദ്യം 30 ലക്ഷം രൂപ പ്രതിഫലം ചോദിച്ച താരം പിന്നീട് 40 ലക്ഷം ചോദിച്ചെന്നും ഡേറ്റ് നൽകിയ ശേഷം വഞ്ചിച്ചെന്നുമായിരുന്നു ജോബി ജോർജ് പറഞ്ഞത്. വാർത്താസമ്മേളനത്തിലെ ജോബി ജോർജിന്റെ ഒരു പരാമർശത്തിനും അതിന് കമൻറ് ചെയ്തവർക്കുമുള്ള മറുപടിയുമായി ഇപ്പോൾ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ എത്തിയിരിക്കുകയാണ് താരം.
'ജോബി ജോർജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല, അതിലുള്ള ഒരു സെന്റൻസിനുള്ള മറുപടിയാണ്. പിന്നെ അതിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങൾക്കുമുള്ള മറുപടിയാണ്. വെല്ലുവിളിയല്ലാട്ടോ....., എന്നെ നിയന്ത്രിക്കുന്നയൊരു ശക്തിയുണ്ടെങ്കിൽ, എന്റെ റബ്ബ് ഉണ്ടെങ്കിൽ ഞാൻ ഇതിന് മറുപടി തരുന്നില്ല. റബ്ബ് തന്നോളും'- ഷെയ്ൻ വീഡിയോയിൽ പറഞ്ഞു.
Also Read- പണം വാങ്ങിയ ശേഷം ഷെയ്ൻ നിഗം കബളിപ്പിച്ചുവെന്ന് നിർമ്മാതാവ്