• HOME
  • »
  • NEWS
  • »
  • film
  • »
  • Shane Warne | തന്റെ ബയോപിക്കിൽ ബ്രാഡ് പിറ്റോ ലിയോണാർഡോ ഡികാപ്രിയോ അഭിനയിക്കണമെന്ന് ആഗ്രഹിച്ച ഷെയ്ൻ വോൺ

Shane Warne | തന്റെ ബയോപിക്കിൽ ബ്രാഡ് പിറ്റോ ലിയോണാർഡോ ഡികാപ്രിയോ അഭിനയിക്കണമെന്ന് ആഗ്രഹിച്ച ഷെയ്ൻ വോൺ

തനിക്ക് ഒരു ബോളിവുഡ് ഓഫർ കാത്തിരിക്കുന്നുണ്ടെന്ന് ഒരിക്കൽ വോൺ വെളിപ്പെടുത്തിയിരുന്നു

ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷെയ്ൻ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു

ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷെയ്ൻ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു

  • Share this:
    ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ (Shane Warne) ആകസ്മിക വിയോഗം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുവെന്നു മാത്രമല്ല, ഇന്ത്യൻ സിനിമാലോകത്തെയും ദുഃഖത്തിലാഴ്ത്തി. 52 കാരനായ ക്രിക്കറ്റ് താരം ഇന്ത്യയിൽ വളരെയധികം ജനപ്രിയനായിരുന്നു, കൂടാതെ ചില ബോളിവുഡ് താരങ്ങളുമായും (Bollywood celebrities) നല്ല ബന്ധമുണ്ടായിരുന്നു. തനിക്ക് ഒരു ബോളിവുഡ് ഓഫർ കാത്തിരിക്കുന്നുണ്ടെന്ന് ഒരിക്കൽ വോൺ വെളിപ്പെടുത്തിയിരുന്നു.

    ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷെയ്ൻ 2015ൽ ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അദ്ദേഹവും വാർത്ത സ്ഥിരീകരിച്ചിരുന്നു. “ഒരു ഓഫർ ഉണ്ട്. എനിക്കായി എന്തെങ്കിലും തരുന്ന ഒരാളുണ്ട്, ” അദ്ദേഹം പിടിഐയോട് പറഞ്ഞു.

    എന്നിരുന്നാലും, തന്റെ ജീവചരിത്രം നിർമ്മിക്കാൻ ഒരു ഇന്ത്യൻ നിർമ്മാണ കമ്പനി ചർച്ചയിലാണെന്നും. കോവിഡ് -19 പാൻഡെമിക് കാരണം കാര്യങ്ങൾ വൈകിയെന്നും അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. “ഒരാൾ അതിനെ കുറിച്ച് ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്, ഈ കമ്പനി അത് ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. അടിസ്ഥാനപരമായി ഇന്ത്യയ്ക്കായി ചിത്രീകരിച്ച ഒരു ഹോളിവുഡ് സിനിമയാണ്. 2008-ൽ ഞങ്ങൾ റോയൽസിനായി ഒത്തു ചേർത്തു എന്നതിനെക്കുറിച്ചുള്ള എന്റെ കഥയെ അടിസ്ഥാനമാക്കിയാണ് അവർ അത് 'ഹോളിവുഡ്' ആക്കിയത്. അതിൽ ലൈംഗികത, മയക്കുമരുന്ന്, റോക്ക് എൻ റോൾ സ്റ്റഫുകളുമാണ് ഉള്ളത്, ”അദ്ദേഹം news.com.au-യോട് പറഞ്ഞു. ലിയോനാർഡോ ഡികാപ്രിയോ അല്ലെങ്കിൽ ബ്രാഡ് പിറ്റിനെ സിനിമയിൽ അവതരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

    ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോൺ മാർച്ച് നാലിന് വൈകുന്നേരം തായ്‌ലൻഡിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അദ്ദേഹത്തിന് 52 ​​വയസ്സായിരുന്നു പ്രായം. വോണിന്റെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്ന ആരാധകരാൽ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്, ബോളിവുഡും വ്യത്യസ്തമല്ല. ക്രിക്കറ്റ് താരത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിൽ നിരവധി ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.

    Summary: A biopic on Shane Warne was in the offing before his sudden and shocking demise on March 4. An Indian-made Hollywood biopic got delayed since the onset of Covid 19 pandemic. Shane wanted either Leonardo DiCaprio or Brad Pitt to portray him on the big screen. "They’re basing it on my story of how we put together the Royals in 2008 and they’ve ‘Hollywood-ised’ it. It’s all sorts of sex, drugs and rock ‘n’ roll stuff," he was quoted as saying
    Published by:user_57
    First published: