• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാകേഷ് പാടി; കൂടെപ്പാടാൻ വിളിച്ച് ശങ്കർ മഹാദേവൻ

news18india
Updated: July 4, 2018, 4:07 PM IST
രാകേഷ് പാടി; കൂടെപ്പാടാൻ വിളിച്ച് ശങ്കർ മഹാദേവൻ
news18india
Updated: July 4, 2018, 4:07 PM IST
രാകേഷ് ഉണ്ണി എന്ന തടി കയറ്റ് തൊഴിലാളി സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല ശങ്കർ മഹാദേവനെന്ന മഹാപ്രതിഭ തന്നെ ഒരിക്കൽ കൂടെപ്പാടാൻ വിളിക്കുമെന്ന്. എന്നാൽ സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് അത് സംഭവിച്ചിരിക്കുകയാണ്. രാകേഷ് ഉണ്ണിയെ കൂടെപ്പാടാൻ വിളിച്ചിരിക്കുകയാണ് സാക്ഷാൽ ശങ്കർ മഹാദേവൻ.

വിശ്വരൂപം എന്ന ചിത്രത്തിൽ ശങ്കർ മഹാദേവൻ പാടിയ 'ഉന്നൈ കാണാത് നാൻ' എന്ന ഗാനം രാകേഷ് പാടിയത് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാകേഷ് പാടുന്നതിനിടെ രാകേഷിന്റെ സുഹൃത്തായ ഷമീറാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രാകേഷിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഇത് ശങ്കർ മഹാദേവനും കണ്ടിരുന്നു. രാകേഷിന്റെ പാട്ട് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു.

രാകേഷിന്റെ വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്തു. രാകേഷിനെ അറിയാമോയെന്നും രാകേഷിനൊപ്പം പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.



അപ്രതീക്ഷിതമായിട്ടാണ് ശങ്കർ മഹാദേവന്റെ വിളി എത്തിയത്. നല്ല ശബ്ദമാണെന്നും നല്ല ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്ന് രാകേഷ് പറയുന്നു. അദ്ദേഹത്തെ ഒരു തവണയെങ്കിലും കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ വെറുതെ കാണുകയല്ല ഒന്നിച്ച് പാടുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാകേഷ്. അദ്ദേഹം തന്നെ വിളിച്ചത് തന്നെ മഹാഭാഗ്യമായാണ് രാകേഷ് കരുതുന്നത്. ശങ്കർ മഹാദേവന് പിന്നാലെ നടൻ കമൽഹാസന്റെ ഓഫീസിൽ നിന്നും നേരിട്ട് കാണാൻ  വിളി എത്തിയെന്ന് രാകേഷ് പറഞ്ഞു.
Loading...
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍