ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന 'അദൃശ്യം' എന്ന പുതിയ സിനിമയുടെ ടീമംഗങ്ങൾക്കൊപ്പം ഷറഫുദ്ദീൻ ജന്മദിനം ആഘോഷിച്ചു. ഷറഫുദ്ദീന്റെ ജന്മദിനത്തോട് അനുബന്ധിച്ചു അദൃശ്യത്തിന്റെ സോളോ പോസ്റ്ററും ടീം പുറത്തിറക്കി. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷന്സിനോട് ചേർന്ന്, യു എ എൻ ഫിലിം ഹൗസ് , എ എ എ ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച് നവാഗത സംവിധായകൻ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അദൃശ്യം.
പവിത്ര ലക്ഷ്മി, ആത്മീയ രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അദൃശ്യത്തിലൂടെ കായൽ ആനന്ദി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു.
തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം മലയാളം, തമിഴ് എന്നിങ്ങനെ രണ്ടു ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈനുദ്ദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.
പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ. - ആതിര ദിൽജിത്ത്.
ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും, കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു.
Also read: 'മുടി അഴിച്ചിട്ടാല്‍ നിന്നെ കാണാന്‍ അടിപൊളിയാ ദർശനാ' ഹൃദയം കവര്‍ന്ന് 'ഹൃദയ'ത്തിലെ ഗാനംപ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ആദ്യഗാനം പുറത്തിറക്കി. 'ദര്‍ശന..' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ടീസര്‍. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.