നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday SRK | പരീക്കുട്ടിയായി ഷാരൂഖ് ഖാൻ, കാജോൾ കറുത്തമ്മയും; മലയാളത്തിൽ ഡയലോഗ് അവതരിപ്പിച്ച പ്രിയ താരങ്ങൾ

  Happy Birthday SRK | പരീക്കുട്ടിയായി ഷാരൂഖ് ഖാൻ, കാജോൾ കറുത്തമ്മയും; മലയാളത്തിൽ ഡയലോഗ് അവതരിപ്പിച്ച പ്രിയ താരങ്ങൾ

  Shahrukh Khan and Kajol as Pareekkutty and Karuthamma | പരീക്കുട്ടിയായി ഷാരൂഖ് ഖാനും കറുത്തമ്മയായി കാജോളും മലയാളം ഡയലോഗ് പറയുന്ന വീഡിയോ

  ഷാരൂഖും കാജോളും, കറുത്തമ്മയും പരീക്കുട്ടിയും

  ഷാരൂഖും കാജോളും, കറുത്തമ്മയും പരീക്കുട്ടിയും

  • Share this:
   മലയാള സിനിമയിലെ അനശ്വര പ്രണയജോഡികളാണ് ചെമ്മീനിലെ കറുത്തമ്മയും പരീക്കുട്ടിയും. അവരുടെ പ്രണയം എക്കാലവും പ്രേക്ഷകരുടെ ഇഷ്‌ട രംഗംങ്ങളിൽ ഇടം നേടുകയും ചെയ്തു. കറുത്തമ്മയായി ഷീലയും പരീക്കുട്ടിയായി മധുവും മലയാളികളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്നു.

   അതേസമയം അങ്ങ് ബോളിവുഡിൽ ഒട്ടേറെ പ്രണയ നിമിഷങ്ങൾക്ക് ജീവൻ പകർന്ന താരങ്ങളാണ് ഷാരൂഖ് ഖാനും കാജോളും. മുംബൈ മറാത്താ മന്ദിറിൽ കാൽ നൂറ്റാണ്ടോളം നിറഞ്ഞു നിന്ന 'ദിൽവാലെ ദുൽഹനിയ ലെ ജായേങ്കാ' ഉൾപ്പെടെയുള്ള പ്രണയകാവ്യങ്ങൾ ഇവർ ഇരുവരും മികവോടെ അവതരിപ്പിച്ചു.

   എങ്കിൽ പരീക്കുട്ടിയും കറുത്തമ്മയുമായി ഇവർ രണ്ടുപേരെയും ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. വെറുതെ സങ്കൽപ്പിച്ചു സമയം കളയേണ്ട കാര്യം പോലും വാസ്തവം പറഞ്ഞാൽ ഇല്ല കേട്ടോ. ഷാരൂഖും കാജോളും തന്നെ നേരിട്ട് അവരെ അവതരിപ്പിച്ചോളും. മലയാളിത്തം പ്രതീക്ഷിക്കേണ്ട എങ്കിലും ഇരുവരും അവരുടേതായ ശൈലിയിൽ കറുത്തമ്മയും പരീക്കുട്ടിയും ആവുന്നത് കണ്ടോളൂ. (വീഡിയോ ചുവടെ)   ഒരു ടി.വി. പരിപാടിക്കിടെ ആങ്കർ ജുവൽ മേരിയാണ് ഇവരെ മലയാളം പറയിപ്പിച്ചത്. ഒരു കടലാസ്സിൽ എഴുതി നൽകിയ ഡയലോഗ് ഷാരൂഖും കാജോളും വായിക്കുകയായിരുന്നു. ശേഷം ഇവർ രണ്ടുപേരും ഒപ്പം ആങ്കറും പൊട്ടിചിരിച്ചു പോകുകയും ചെയ്യുന്ന അവസ്ഥയാണ്. വർഷങ്ങൾക്ക് മുൻപുള്ള പരിപാടിയിലാണ് ഇരുവരും ഈ ഡയലോഗ് രസകരമായി അവതരിപ്പിക്കുന്നത്.

   അടുത്തിടെ 'ദിൽവാലെ ദുൽഹനിയ ലെ ജായേങ്കാ' എന്ന ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചിരുന്നു.
   Published by:user_57
   First published:
   )}