• HOME
 • »
 • NEWS
 • »
 • film
 • »
 • തുനിഷ ശർമ്മയുടെ മരണം: 'വേര്‍പിരിഞ്ഞ ദിവസം ഷീസാന്‍ ഖാൻ മകളെ തല്ലിയിരുന്നു'; വെളിപ്പെടുത്തലുമായി നടിയുടെ അമ്മ

തുനിഷ ശർമ്മയുടെ മരണം: 'വേര്‍പിരിഞ്ഞ ദിവസം ഷീസാന്‍ ഖാൻ മകളെ തല്ലിയിരുന്നു'; വെളിപ്പെടുത്തലുമായി നടിയുടെ അമ്മ

ഷീസാന്‍ മുഹമ്മദ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തുനിഷ ശർമ്മ, ഷീസാൻ ഖാൻ

തുനിഷ ശർമ്മ, ഷീസാൻ ഖാൻ

 • Share this:

  തുനിഷ ശര്‍മ്മയുടെ ആത്മഹത്യയില്‍ പുതിയ വെളിപ്പെടുത്തലുമായി നടിയുടെ അമ്മ രംഗത്ത്. സഹതാരമായ ഷീസാന്‍ മുഹമ്മദ് ഖാനുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞ ദിവസം തന്റെ മകളെ ഷീസാൻ തല്ലിയിരുന്നുവെന്നാണ് നടിയുടെ അമ്മയുടെ ആരോപണം. മകള്‍ക്ക് ഷീസാന്‍ ഖാനെ ഇഷ്ടമായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

  ‘തുനിഷയ്ക്ക് ആത്മഹത്യ ചെയ്യാനാവില്ല. 10-15 മിനിറ്റിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഷീസാന്റെ മേക്കപ്പ് റൂമില്‍ നടന്നത് എന്താണെന്ന് ദൈവത്തിന് മാത്രമറിയാം. അവര്‍ വേര്‍പിരിഞ്ഞ ദിവസം, ഷീസാന്‍ അവളെ അടിച്ചിരുന്നു, അവന്‍ എന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് പറഞ്ഞ് മകള്‍ ഒരുപാട് കരഞ്ഞു.’-തുനിഷയുടെ അമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.

  ‘ഷീസാനും മറ്റൊരു സ്ത്രീയുമായുള്ള ചാറ്റ് കണ്ടതാണ് ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ കാരണം’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു, ‘ഈ തീരുമാനം എടുക്കാന്‍ എന്താണ് അവളെ പ്രേരിപ്പിച്ചത് എന്നറിയണം.’, അവര്‍ പറഞ്ഞു. നടിയുടെ മരണത്തിന് 15 ദിവസം മുമ്പ് തുനിഷയും ഷീസാനും വേര്‍പിരിഞ്ഞതായാണ് റിപ്പോര്‍ട്ട്.

  Also read: നടി തുനിഷ ശര്‍മയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷീസാൻ ഖാൻ ആരാണ്?

  ഡിസംബര്‍ 24 നാണ് മേക്കപ്പ് റൂമില്‍ തുനിഷ ശര്‍മ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 20 കാരിയായ നടി സെറ്റിലെ ടോയ്‌ലറ്റില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് നടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ ഒരു സീരിയലിന്റെ സെറ്റില്‍ വച്ചാണ് സംഭവം നടന്നത്.

  അതേസമയം, സംഭവത്തില്‍ സഹതാരത്തെ അറസ്റ്റ് ചെയ്തിരന്നു.
  ഷീസാന്‍ മുഹമ്മദ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

  തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

  വലെവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കൈലാഷ് ബാര്‍വെയും സംഘവും ഷൂട്ടിങ് ലൊക്കേഷനിലെത്തി പരിശോധന നടത്തിയിരുന്നു. സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. നടിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

  അലി ബാബ ദസ്താന്‍-ഇ-കാബൂള്‍ എന്ന ഷോയിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഷോയില്‍ ഷെഹ്സാദി മറിയമായാണ് തുനിഷ അഭിനയിച്ചു. സോണി ടിവി ഷോയായ ‘മഹാരണ പ്രതാപ്’ എന്ന ഷോയില്‍ ബാലതാരമായി അഭിനയിച്ചു, അവിടെ ചന്ദ് കന്‍വാറിന്റെ വേഷം ചെയ്തു. അതിനുശേഷം, നിരവധി ഷോകളിലും ബോളിവുഡ് സിനിമകളിലും അവര്‍ അഭിനയിച്ചു.

  ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. ട്രോള്‍ഫ്രീ നമ്പര്‍ ആസ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡല്‍ഹി) 011-23389090, കൂജ് (ഗോവ) 0832- 2252525, ജീവന്‍ (ജംഷെഡ്പൂര്‍) 0648, 5661,പ്രതീക്ഷ (കൊച്ചി) 048-42448830, മൈത്രി (കൊച്ചി) 0484-2540530, റോഷ്നി (ഹൈദരാബാദ്) 040-66202000, ലൈഫ്ലൈന്‍ 033-64643267 (കൊല്‍ക്കത്ത).

  Published by:user_57
  First published: