• HOME
  • »
  • NEWS
  • »
  • film
  • »
  • 'എനിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്, ബാലയെ റെക്കമന്‍ഡ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്'; ഷഫീക്കിന്‍റെ സന്തോഷം സംവിധായകന്‍

'എനിക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്, ബാലയെ റെക്കമന്‍ഡ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്'; ഷഫീക്കിന്‍റെ സന്തോഷം സംവിധായകന്‍

ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ഷെഫീക്കിന്‍റെ സന്തോഷത്തില്‍ തനിക്കോ സംവിധായകൻ ഉൾപ്പെടുന്ന അണിയറപ്രവർത്തകർക്കോ പ്രതിഫലം ലഭിച്ചില്ല എന്നായിരുന്നു ബാലയുടെ ആരോപണം

  • Share this:

    ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന നടന്‍ ബാലയുടെ ആരോപണത്തിൽ മറുപടിയുമായി സംവിധായകന്‍ അനൂപ് പന്തളം രംഗത്ത്.  ‘ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി.  എന്റെ അറിവിൽ  മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തിട്ടുണ്ടെന്ന് അനൂപ് പന്തളം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

    നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഇത്തരമൊരു  വിശദീകരണം നല്‍കുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.  ബാലയെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ (ഉണ്ണിമുകുന്ദന്‍) ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ്‌ ഞങ്ങൾ ഈ സമയത്ത്‌ ഇത്തരം വിഷയങ്ങളിൽ എന്റെ പേര്‌ വലിച്ചിഴക്കുന്നതിൽ വിഷമമുണ്ടെന്ന് അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു‌.

    ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ഷെഫീക്കിന്‍റെ സന്തോഷത്തില്‍ തനിക്കോ സംവിധായകൻ ഉൾപ്പെടുന്ന അണിയറപ്രവർത്തകർക്കോ പ്രതിഫലം ലഭിച്ചില്ല എന്നായിരുന്നു ബാലയുടെ ആരോപണം. ഓൺലൈൻ മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തൽ. രജനികാന്തും കമൽ ഹാസനും വരെ ആദ്യമായി വേഷമിട്ട ചിത്രങ്ങൾ നിർമ്മിച്ച പാരമ്പര്യമാണ് തന്റെ കുടുംബത്തിന്റേത്. ഇതുവരെയും ആർക്കും പണംകൊടുക്കാതിരുന്നിട്ടില്ല. ഷെഫീക്കിന്റെ സന്തോഷം സിനിമയിൽ അഭിനയിച്ചതിന് പലർക്കും പ്രതിഫലം കിട്ടിയിട്ടില്ല.നടൻ ഷഹീൻ സിദ്ധിഖിനെ വിളിച്ചന്വേഷിച്ചപ്പോൾ അദ്ദേഹത്തിനും പ്രതിഫലം കിട്ടിയില്ല എന്നറിഞ്ഞ. പ്രാരാബ്ധക്കാരായ പിന്നണിപ്രവർത്തകർക്ക് പ്രതിഫലം നൽകാത്തത് കഷ്‌ടമാണെന്നും ബാല പറഞ്ഞു.

    എന്നാല്‍ ബാലയുടെ പ്രതികരണം ചര്‍ച്ചയായതിന് പിന്നാലെ ആരോപണം നിഷേധിച്ച് സിനിമയുടെ ലൈന്‍ പ്രൊഡ്യൂസറായ വിനോദ് മംഗലത്ത് രംഗത്തെത്തിയിരുന്നു.  പ്രതിഫലം വേണ്ടെന്നു പറഞ്ഞാണ് ബാല സിനിമയില്‍ അഭിനയിച്ചത്.ഉണ്ണി സഹോദരനെ പോലെയാണെന്നും, അതിനാൽ പ്രതിഫലം വേണ്ടെന്നുമായിരുന്നു ബാല പറഞ്ഞത്. ചിത്രീകരണശേഷവും ഇത് തന്നെ പറഞ്ഞുവത്രേ. എന്നിട്ടും രണ്ടു ലക്ഷം രൂപ നൽകി.  ഡബ്ബിങ് പൂർത്തിയായ വേളയിലായിരുന്നു പ്രതിഫലം നല്‍കിയത്. സിനിമയിൽ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രതിഫലം നൽകി എന്നും വിനോദ് മംഗലത്ത് മനോരമയോട് പ്രതികരിച്ചു.

    Published by:Arun krishna
    First published: