• HOME
 • »
 • NEWS
 • »
 • film
 • »
 • സിനിമയിൽ ഞാൻ കണ്ട സൂഫി ഷാനവാസ്‌ തന്നെയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു: ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

സിനിമയിൽ ഞാൻ കണ്ട സൂഫി ഷാനവാസ്‌ തന്നെയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു: ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

Shibu G Suseelan recollects memories with Shanavas Naranipuzha | ഷാനവാസിന്റെ വിടവാങ്ങൽ അടുത്ത കഥയുടെ ക്ളൈമാക്സ് വരെയെത്തിയ ശേഷം. ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ

ഷാനവാസ് നരണിപ്പുഴ, ഷിബു ജി. സുശീലൻ

ഷാനവാസ് നരണിപ്പുഴ, ഷിബു ജി. സുശീലൻ

 • Last Updated :
 • Share this:
  കേവലം രണ്ടു ചിത്രങ്ങൾ മാത്രം ഒരുക്കി പറയാനേറെ ബാക്കി വച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ചെറുപ്പക്കാരനായ കലാകാരൻ. പ്രിയപ്പെട്ട സൂഫിയേയും സുജാതയേയും പരിചയപ്പെടുത്തിയ ഷാനവാസ് നരണിപ്പുഴയുടെ വിടവാങ്ങൽ ഉൾക്കൊള്ളാൻ കലാകേരളത്തിന് ഇനിയുമായിട്ടില്ല. ഷാനവാസിന്റെ ഓർമ്മകളുമായി നിർമ്മാതാവ് ഷിബു ജി. സുശീലൻ ഫേസ്ബുക് കുറിപ്പുമായി:

  കഥകൾ കേൾക്കാൻ ഇഷ്ടമുള്ള മനസ്സുകൊണ്ട് കഥകൾ ഉറങ്ങും മനസ്സിന് വിട.. സിനിമയിൽ ഞാൻ കണ്ട സൂഫി ഷാനവാസ്‌ തന്നെയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു. സൂഫിയുംസുജാതയും, പിന്നെ ഷാനവാസും ഞാനും 2015മുതൽ യാത്ര ചെയ്തു തുടങ്ങി.

  പക്ഷേ സിനിമ വേഗം നടക്കാൻ വേണ്ടി പല തവണ സിനിമയുമായി ഷാനവാസ്‌ വേറെ പല നിർമ്മാതാക്കളുമായി യാത്ര ചെയ്തു. പക്ഷേ അതൊന്നും നടന്നില്ല. വീണ്ടും എന്നെ വിളിച്ചു, ചേട്ടാ, നമ്മുടെ സൂഫി ഒന്നും ആയില്ല. വിജയ് ബാബു സാറിനോട് തന്നെ നിർമ്മിക്കാൻ ഒന്ന് കൂടി പറയുമോ?

  ഞാൻ വീണ്ടും വിജയ് ബാബു സാറിനോട് പറഞ്ഞു. വീണ്ടും നമ്മുടെ ഷാനവാസ്‌ തിരിച്ചു വന്നുവെന്ന്. വീണ്ടും പല മാറ്റങ്ങൾ വരുത്തി ലൊക്കേഷൻ കാണുവാൻ ഞങ്ങൾ യാത്ര തിരിച്ചു, ആ മൈലാഞ്ചികാടുകളും, മുല്ലബെസാറും, പുഴയും, പള്ളിയും തേടി.

  ഈ സിനിമ നടത്തിയെടുക്കുവാൻ ഏറ്റവും കൂടുതൽ ഷാനവാസ്‌ സംസാരിച്ചത് എന്നോടാകും. ഉള്ളിലെ കലാകാരന്റെ സിനിമ നടത്തിയെടുക്കുവാൻ വളരെ കഷ്ടപ്പെട്ടു ഷാനവാസ്‌. അതിനായി മാത്രമുള്ള യാത്രയായിരുന്നു ഏതാണ്ട് നാല് വർഷം. മനസ്സിലെ ലൊക്കേഷൻ തേടി ഷാനവാസ്‌ പോകുകയായിരുന്നു ഇന്ത്യയുടെ പല ഭാഗത്തും.

  ഒടുവിൽ ഷാനവാസിന്റെ സൂഫിയും സുജാതയും മൈസൂർ, ഗുണ്ടൽപ്പേട്ട്, അട്ടപ്പാടി, കോഴിക്കോടുമായി ഇണക്കവും പിണക്കവും ഒത്തുചേർത്തു നിർത്തി കൊണ്ട് യാഥാർഥ്യമായി. അങ്ങനെ സിനിമയിൽ ജയസൂര്യ, സിദ്ദിഖ്, മാമുക്കോയ, മണികണ്ഠൻ പട്ടാമ്പി, ഹരീഷ് കണാരൻ, സ്വാമി ശൂന്യ, അദിതി റാവു, കലാരഞ്ജിനി, വത്സല മേനോൻ പുതിയ നായകൻ ദേവ്‌ മോഹൻ, പിന്നെ കൂടെ നിൽക്കാൻ കുറേ മികച്ച ടെക്‌നിഷ്യന്മാരും.

  സിനിമ തുടങ്ങിയിട്ട് ലൊക്കേഷനിൽ ഷാനവാസ്‌ സൂഫിയായി ജീവിക്കുകയാണോയെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ സിനിമ ഷൂട്ടിംഗ് കഴിഞ്ഞു. അപ്പോൾ ലോകത്ത് കൊറോണ വന്നു. തുടർന്നുള്ള പോസ്റ്റ്‌ പ്രൊഡക്ഷൻ തടസമായി. വളരെ ബുദ്ധിമുട്ടി ഡബ്ബിങ്ങും മറ്റ് ജോലികളും തീർത്തെടുത്തു.

  സിനിമ തിയേറ്ററിൽ റിലീസ് എന്ന സ്വപ്നം മാഞ്ഞുതുടങ്ങി. ഷാനവാസിന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാൻ ആയിരുന്നു ആഗ്രഹം. പലവട്ടം എന്നോട് പറഞ്ഞു നമ്മുക്ക് വെയിറ്റ് ചെയാം, തിയേറ്ററിൽ റിലീസ് ചെയ്താൽ പോരെയെന്ന്.

  ഈ കൊറോണകാലം കഴിഞ്ഞു തിയേറ്ററിൽ നമ്മുടെ സിനിമ എന്നാണ് റിലീസ് ചെയുക. കാര്യങ്ങളുടെ ഗൗരവം ഞാൻ പറഞ്ഞുകൊടുത്തു. തിയേറ്ററിൽ ആയിരുന്നെങ്കിൽ ഇന്നും സൂഫിയും സുജാതയും ഇന്നും റിലീസ് ആകുമായിരുന്നില്ല. എല്ലാം വിധി. അത് മനസിലാക്കിയ ഷാനവാസ്‌ OTT റിലീസിനോട് പൊരുത്തപ്പെട്ടു. അങ്ങനെ മലയാളത്തിലെ ആദ്യത്തെ OTT റിലീസ് ആയി ആമസോൺ പ്രൈമിൽ ലോകമാകെ ഷാനവസിന്റെ വർഷങ്ങളുടെ സ്വപ്നം സൂഫിയും സുജാതയും ജനങ്ങളുടെ വീടുകളിൽ തന്നെ എത്തി.  സിനിമയും ഗാനങ്ങളും ഹിറ്റ്‌ ആയി. കുട്ടികളും മുതിർന്നവരും ആടിയും പാടിയും സുഫിയേയും സുജാതയെയും ഏറ്റെടുത്തു. സിനിമ റിലീസ് ആയപ്പോൾ പലരും വിളിച്ചു ഡയറക്ടറുടെ ഫോൺ നമ്പർ ചോദിച്ചു.
  ഇന്റർവ്യൂ എടുക്കുവാൻ വേണ്ടിയും, നല്ല സിനിമയുടെ അഭിനന്ദനങ്ങൾ പറയാൻ വേണ്ടിയും.

  ഞാൻ ഷാനവാസിനോട് വിളിച്ചു പറഞ്ഞു, മാധ്യമങ്ങളിൽ നിന്ന് പലരും വിളിക്കും ഇന്റർവ്യൂവിന്, കൊടുക്കാൻ മറക്കണ്ട.
  തിരിച്ചു എന്നോട് ഷാനവാസ്‌ പറഞ്ഞു. "ഞാൻ എന്റെ സിനിമ ചെയ്തു കൊടുത്തല്ലോ" ഇനി എന്തിനാ ചേട്ടാ ഇന്റർവ്യൂ. അതിനോട് താല്പര്യമില്ല..
  ഇനി അടുത്ത സിനിമയുടെ എഴുതിന്നായി ഞാൻ അട്ടപ്പാടിക്ക് പോകുന്നു. അങ്ങനെ അന്ന് അട്ടപ്പാടിക്ക് പോയ ഷാനവാസ്‌ ഇടക്ക് വിളിക്കും. റേഞ്ച് ഉള്ള സ്ഥലത്തുപോയി നിന്ന് അവസാനമായി കഴിഞ്ഞ ആഴ്ച വിളി വന്നു. സ്ക്രിപ്റ്റ് തീരാറായി ക്ലൈമാക്സ്‌ എഴുതി തുടങ്ങിയെന്നും ഉടനെ കാണാമെന്നും പറഞ്ഞു വെച്ചു.

  ശ്വാസത്തിലും മനസ്സിലും നല്ല സിനിമകൾ മാത്രം ഉള്ള ഷാനവാസ്‌ ആരുടെയും വിളികൾ കേൾക്കാതെ. അടുത്ത സിനിമയുടെ ക്ലൈമാക്സ്‌ എഴുതാൻ പോയി. നല്ല കഥകളുമായി വൈകിയായാലും വീണ്ടും വരും എന്ന പ്രതീക്ഷയോടെ..!!
  Published by:user_57
  First published: