നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Shilpa Shetty | രാജ് കുന്ദ്രയുടെ ജയിൽ മോചനത്തിന് ശേഷം 'മോശം സമയത്തിൽ നിന്ന് കരകയറുന്നതായി' ശിൽപ ഷെട്ടി

  Shilpa Shetty | രാജ് കുന്ദ്രയുടെ ജയിൽ മോചനത്തിന് ശേഷം 'മോശം സമയത്തിൽ നിന്ന് കരകയറുന്നതായി' ശിൽപ ഷെട്ടി

  Shilpa Shetty on recovering from bad times after Raj Kundra's release from jail | ഭർത്താവ് ജയിൽ മോചിതനായ ശേഷം പോസ്റ്റുമായി ശില്പ ഷെട്ടി

  shilpa shetty- Raj Kundra

  shilpa shetty- Raj Kundra

  • Share this:
   രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം, ബിസിനസുകാരനായ രാജ് കുന്ദ്ര ഈ വാരം ആദ്യം മോചിതനായി ഭാര്യയായ നടി ശിൽപ ഷെട്ടിക്കും കുടുംബത്തിനുമൊപ്പം ഒത്തുചേരുകയും ചെയ്ത്. അശ്ലീല ഉള്ളടക്കം ഉണ്ടാക്കുകയും തുടർന്ന് മൊബൈൽ ആപ്ലിക്കേഷനുകളിൽ പങ്കുവെക്കുകയും ചെയ്തതിന് രണ്ട് മാസം മുമ്പ് അറസ്റ്റിലായതിന് ശേഷം മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

   ഈ കാലയളവിൽ ശുഭാപ്തിവിശ്വാസമുള്ള പോസ്റ്റുകൾ പങ്കിടാൻ ശില്പ ഷെട്ടി സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ എത്തുമായിരുന്നു. രാജിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ ശിൽപ തന്റെ ജോലി പുനരാരംഭിച്ചു.

   ശില്പ ഇപ്പോഴും ഈ പ്രയാസകരമായ സമയങ്ങളിൽ നിന്ന് കരകയറുകയാണ്, എന്നതിന് അവരുടെ സോഷ്യൽ മീഡിയ പോസ്റ്റ് സൂചനയാണ്. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ജീവിതം വീണ്ടെടുക്കുന്നതിനെക്കുറിച്ച് പരാമർശമുള്ള ഒരു പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം ശില്പ പങ്കിട്ടിരുന്നു. ആ ഉദ്ധരണി ഇങ്ങനെയാണ്, "ബുദ്ധിമുട്ടുകളിൽ നിന്ന് പഠിക്കാൻ കഷ്ടപ്പാടുകൾ നമ്മെ ശക്തരാക്കുന്നുവെന്ന് നാമെല്ലാവരും കേട്ടിട്ടുണ്ട്. ഇത് സത്യമായിരിക്കാം, പക്ഷേ നമ്മൾ ചിന്തിക്കുന്ന ലളിതമായ രീതിയിൽ അല്ല. പ്രയാസകരമായ സമയങ്ങൾ നമ്മെ മികച്ചതാക്കുന്നില്ല; ബുദ്ധിമുട്ടുള്ള സമയങ്ങളിൽ അതിനായി പ്രവർത്തിക്കണം. കഷ്ടതകൾ നമുക്ക് ഒരിക്കലും അറിയാത്ത കരുത്ത് നേടാൻ നമ്മെ പ്രേരിപ്പിക്കും. ഈ മറഞ്ഞിരിക്കുന്ന ശക്തികൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങൾ വീണ്ടും വന്നാൽ നേരിടാൻ നമ്മെ സഹായിക്കും. മറ്റാരെയും പോലെ ഞാൻ മോശം സമയങ്ങളെ വെറുക്കുന്നു, പക്ഷേ അവയിലൂടെ കടന്നുപോകാനും അവയിൽ നിന്ന് കരകയറാനും ഞാൻ ശക്തയാണെന്ന് എനിക്കറിയാം," പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ.   അശ്ലീല സിനിമകളുടെ നിർമ്മാണത്തിലും സ്ട്രീമിംഗിലും പങ്കുണ്ടെന്ന് ആരോപിച്ച് ജൂലൈ മാസത്തിലാണ് രാജിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡ്, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, സ്ത്രീകളെ അപമര്യാദയായി പ്രതിനിധാനം ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

   കേസിലെ പ്രധാന പ്രതിയാണ് രാജ് എന്ന് പോലീസ് അവരുടെ അനുബന്ധ കുറ്റപത്രത്തിൽ അവകാശപ്പെട്ടിരുന്നു, കൂടാതെ മറ്റ് പ്രതികളോടൊപ്പം, സിനിമാ വ്യവസായത്തിൽ ബുദ്ധിമുട്ടുന്ന യുവതികളെ അശ്ലീലമായി ചിത്രീകരിച്ച് ചൂഷണം ചെയ്തു എന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തി. ഈ ആരോപണങ്ങൾ കുന്ദ്ര നിഷേധിക്കുകയും ചെയ്തു.

   മുംബൈ പൊലീസിലും ജുഡീഷ്യൽ സംവിധാനത്തിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് കേസുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഏക പ്രസ്താവനയിൽ ശിൽപ പറഞ്ഞു. അവരുടെ മക്കളായ വിയാനും സമിഷയ്ക്കും വേണ്ടി കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാൻ അവർ എല്ലാവരോടും അഭ്യർത്ഥിക്കുകയും, മക്കൾ ഒരു മാധ്യമ വിചാരണയ്ക്കും അർഹരല്ലെന്നും ശില്പ പറഞ്ഞു.

   Summary: Shilpa Shetty posts note on 'Recovering From Bad Times'
   Published by:user_57
   First published:
   )}