HOME » NEWS » Film »

Shilpa Shetty | മകൾ 'മമ്മ' എന്ന് വിളിച്ച വീഡിയോയുമായി നടി ശില്പ ഷെട്ടി

Shilpa Shetty posts a video when her daughter called her Mumma for the first time | ഒന്നാം പിറന്നാളിന് മകൾ മമ്മ എന്ന് വിളിച്ച വീഡിയോ പോസ്റ്റ് ചെയ്ത് നടി ശില്പ ഷെട്ടി

News18 Malayalam | news18-malayalam
Updated: February 16, 2021, 11:14 AM IST
Shilpa Shetty | മകൾ 'മമ്മ' എന്ന് വിളിച്ച വീഡിയോയുമായി നടി ശില്പ ഷെട്ടി
ശില്പ ഷെട്ടിയും മക്കളും
  • Share this:
കുഞ്ഞുങ്ങളുടെ വായിലെ ആദ്യത്തെ പല്ല്, അവരുടെ ആദ്യ ചെറു ചലനങ്ങൾ, കുഞ്ഞ് കുസൃതികൾ. ഇതെല്ലം ക്യാമറയിൽ പകർത്തി സൂക്ഷിച്ചു വയ്ക്കാത്ത മാതാപിതാക്കൾ ഉണ്ടോ? ഒരു കാലത്ത് എല്ലാവർക്കും ക്യാമറ ഇല്ലാതിരുന്നെങ്കിൽ പോലും അവയെല്ലാം മനസ്സിൽ കോറിയിടുന്നവരായിരുന്നു അച്ഛനമ്മമാർ.

അത്തരത്തിൽ മകളുടെ ഓരോ ചെറിയ കുസൃതിയും ക്യാമറയിൽ ഒപ്പിയെടുക്കുന്ന അമ്മയാണ് നടി ശില്പ ഷെട്ടി. മുൻപാണ് വാടക ഗർഭധാരണത്തിലൂടെ ദമ്പതികളുടെ മൂത്ത മകന് കൂട്ടായി സമിഷ കുടുംബത്തിലേക്ക് എത്തുന്നത്. നീണ്ട നാളുകൾ മകളുടെ മുഖം ശില്പ പുറത്തു കാട്ടിയതേയില്ല. സമിഷ എന്നാണ് മകളുടെ പേര്.

ഫെബ്രുവരി 15ന് സമിഷയ്ക്ക് ഒരു വയസ്സ് തികഞ്ഞു. ഈ വേളയിൽ മകളുടെ രസകരമായ വീഡിയോ ശില്പ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിലത്തു വിരിച്ച പല വർണങ്ങളിലുള്ള പരവതാനിയിൽ മുട്ടിൽ ഇഴയുകയാണ് സമിഷ. പിന്നിൽ നിന്നും 'സമിഷ ആരുടെ വാവയാണ്?' എന്ന ചോദ്യം കേൾക്കുന്നതും മമ്മ എന്ന് ഉത്തരം പറയുന്നത് കേൾക്കാം. ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്.

മകൾ കൈക്കുഞ്ഞായിരുന്നത് മുതലുള്ള ചിത്രങ്ങൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മകളുടെ 'മമ്മ' എന്ന വിളി തനിക്ക് ലഭിച്ച സമ്മാനം എന്നാണ് ശില്പ പറയുന്നത്. (വീഡിയോ ചുവടെ)




അച്ഛൻ രാജ് കുന്ദ്ര പോസ്റ്റ് ചെയ്ത വീഡിയോയിൽ കുഞ്ഞു സമിഷ ഒരു ഊഞ്ഞാലിൽ ഇരുന്ന് ആടുകയാണ്. ശില്പ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ പലതിലും മകളുടെ കുസൃതികൾ കണ്ടാസ്വദിക്കുന്ന രാജ് കുന്ദ്ര ഉണ്ടായിരുന്നു. അവൾക്കു തന്റെ പഞ്ചാബി ജീൻ കിട്ടിയിട്ടുണ്ടോ എന്ന് നോക്കട്ടെ എന്നാണ് രാജ് കുന്ദ്രയുടെ രസകരമായ ക്യാപ്‌ഷൻ. മകൾ വന്നതോട് കൂടി തങ്ങളുടെ കുടുംബം പൂർണ്ണമായി എന്നാണ് രാജ് കുന്ദ്ര പറയുന്നത്.

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പ്

മകൻ വിയാനെ മാത്രമായി വളർത്താൻ ഒരിക്കലും താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് ശില്പ പറഞ്ഞിരുന്നു. രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ശില്പ വിചാരിച്ചതു പോലെയായിരുന്നില്ല കാര്യങ്ങൾ.

ആന്റി ഫോസ്ഫോ ലിപിഡ് സിൻഡ്രം അഥവാ എ.പി.എൽ.എ. എന്ന രോഗം മാർഗ്ഗതടസമായി. ഞരമ്പുകളിലും ധമനികളിലും ശരീരഭാഗങ്ങളിലും രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. തുടർന്ന് ഒന്നിൽകൂടുതൽ തവണ ഗർഭം ധരിച്ചെങ്കിലും അലസിപ്പോവുകയായിരുന്നു.

നാല് വർഷം കാത്തിരുന്നതിനു ശേഷം വാടക ഗർഭപാത്രം തിരഞ്ഞെടുക്കാൻ ശില്പ തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് സമീഷയെ ലഭിക്കുന്നത്.

Summary: Samisha, daughter of Shilpa Shetty and Raj Kundra turned one. Mommy Shilpa posts an adorable video where you can hear the li'l one uttering 'mumma'. Both Shilpa and Raj are on cloud nine celebrating the first birthday of their baby girl.
Published by: user_57
First published: February 16, 2021, 11:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories