നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Vamanan Movie | വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഇന്ദ്രൻസ്; സൈക്കോ ഹൊറർത്രില്ലര്‍ വാമനന്റെ ചിത്രീകരണം ആരംഭിച്ചു

  Vamanan Movie | വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഇന്ദ്രൻസ്; സൈക്കോ ഹൊറർത്രില്ലര്‍ വാമനന്റെ ചിത്രീകരണം ആരംഭിച്ചു

  ഒരു ഹില്‍ ഏര്യയിലെ ഹോം സ്റ്റേ മാനേജരായി താമസിക്കുന്ന ഒരാളുടേയും കുടുംബത്തിന്റേയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്

  • Share this:
   ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാമനന്‍'. നവാഗതനായ എ.ബി.ബി നില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മൂവി ഗാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു, കെ.ബി.സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

   വിജയ് ബാബു, ഹരീഷ് കണാരന്‍, സീമ ജി. നായര്‍, സിനു സിദ്ധാര്‍ഥ്, എ.ബി. അജി, ബൈജു സന്തോഷ്, നിര്‍മ്മല്‍ പാലാഴി, കലന്തന്‍ബഷീര്‍, ദില്‍ഷാനാദിഷാദ്, ആദിത്യ, ജിജോ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കുട്ടിക്കാനം, പീരുമേട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഒരു സൈക്കോത്രില്ലര്‍ സിനിമയായിരിക്കും.

   ഒരു ഹില്‍ ഏര്യയിലെ ഹോം സ്റ്റേ മാനേജരായി താമസിക്കുന്ന ഒരാളുടേയും കുടുംബത്തിന്റേയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ ഒരു വീട് വാങ്ങുന്നു. വീട്ടില്‍ താമസം തുടങ്ങിയതു മുതല്‍ ദുരൂഹതകള്‍ നിറഞ്ഞ സംഭവങ്ങള്‍ അരങ്ങേറുന്നിടത്താണ് കഥാഗതിയില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നത്.

   സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് നിഥിന്‍ ജോര്‍ജ് ഈണം പകര്‍ന്നിരിക്കുന്നു.
   അരുണ്‍ ശിവന്‍ ഛായാഗ്രഹണവും ബാബുരത്‌നം എഡിറ്റിംഗും നിര്‍വഹിക്കുന്നു. രഘു വേണുഗോപാല്‍ രാജീവ് വാര്യര്‍, അശോകന്‍ കെ.സുമാമേനോന്‍ എന്നിവരാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്.

   Also Read-  'കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുംപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്': ഹരീഷ് പേരടി

   കലാസംവിധാനം - നിധിന്‍ എടപ്പാള്‍. മേക്കപ്പ് - അവില്‍, ടി.രാബ്, കോസ്‌റ്യും - ഡിസൈന്‍ - സൂര്യാ ശേഖര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ .-ടൈറ്റസ് അലക്‌സാണ്ഡര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍ .ഏ.ഡി.ബിച്ചു.പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ്. പ്രജീഷ് പ്രഭാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ബിനു മുരളി.
   പി.ആര്‍.ഒ - വാഴൂര്‍ ജോസ്., ഫോട്ടോ - അനുപള്ളിച്ചല്‍
   Published by:Karthika M
   First published:
   )}