HOME /NEWS /Film / 'കടൽക്കുതിര' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; ഷൂട്ടിംഗ് വർക്കലയിൽ

'കടൽക്കുതിര' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; ഷൂട്ടിംഗ് വർക്കലയിൽ

കടൽക്കുതിര

കടൽക്കുതിര

Shooting of Kadalkkuthira movie begins | വര്‍ക്കല പാപനാശം മണ്ഡപത്തില്‍ സ്വിച്ചോണ്‍

  • Share this:

    കിരണ്‍ രാജ്, നിമിഷ നമ്പ്യാര്‍, രമ്യ കിഷോര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്നന്‍ പള്ളാശ്ശേരി സംവിധാനം ചെയ്യുന്ന 'കടല്‍ കുതിര' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

    വര്‍ക്കല പാപനാശം മണ്ഡപത്തില്‍ വച്ച് വി. ജോയ് എം. എല്‍. എ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

    സെന്നന്‍ സിനിമ സ്റ്റുഡിയോ, ബോസ് കുമാര്‍ കിഴക്കാത്തില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്ജ്, കോട്ടയം പ്രദീപ്, ജയകുമാര്‍, ജയകുമാര്‍ നവെെക്കുളം, ബോസ് കിഴക്കാത്തില്‍, ആരോമല്‍, സീമ ജി. നായര്‍, കുളപ്പുള്ളി ലീല തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

    ശിവകുമാര്‍ ആര്‍ട്ട് ആന്റ് ഷൂട്ട് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സെന്നന്‍ പള്ളാശ്ശേരിയുടെ വരികള്‍ക്ക് ജെ.ആര്‍. കൃഷ്ണന്‍ സംഗീതം പകരുന്നു. എഡിറ്റര്‍: അഖില്‍ ഏലിയാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, കല: മഹേഷ് മോഹന്‍, സ്റ്റില്‍സ്: അജേഷ് ആവണി, ആക്ഷന്‍: ബ്രൂസ് ലി രാജേഷ്, പ്രൊഡക്ഷന്‍ ചീഫ്: നവീന്‍ എസ്, വാര്‍ത്ത പ്രചരണം: എ. എസ്. ദിനേശ്.

    First published:

    Tags: Film shooting, Malayalam cinema 2020, Shooting locations