ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന 'സുനാമി' ചിത്രീകരണം പുനഃരാരംഭിച്ചു

Shooting of Malayalam movie Tsunami resumes | മാർച്ച് പത്തോടെ നിർത്തിവച്ച  ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിൽ ആരംഭിച്ചു

News18 Malayalam | news18-malayalam
Updated: June 15, 2020, 12:03 PM IST
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന 'സുനാമി' ചിത്രീകരണം പുനഃരാരംഭിച്ചു
സുനാമി ലൊക്കേഷനിൽ നിന്നും
  • Share this:
നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയുമെഴുതി ജീൻ ലാൽ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. കോവിഡ് 19ന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു. മാർച്ച് പത്തോടെ നിർത്തിവച്ച  ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയിൽ ആരംഭിച്ചു.

12 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരിലായിരുന്നു സിനിമയുടെ ആദ്യ ഭാഗങ്ങൾ ചിത്രീകരിച്ചത്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടക്കുന്നത്.

TRENDING:BREAKING | എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]

സൈറ്റിലുള്ള 50 പേർക്കും ചിത്രീകരണം പൂർത്തിയായ ശേഷം ക്വാറന്റീൻ സംവിധാനമൊരുക്കുമെന്ന് സംവിധായകൻ ജീൻ ലാൽ പോൾ പറഞ്ഞു. മാസ്‌ക്കും സാനിറ്റൈസറും സൈറ്റിൽ നിർബന്ധമാക്കിയിട്ടുണ്ട്.

പാന്‍ഡ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  അലന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തിൽ ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ്, സിനോജ് വര്‍ഗ്ഗീസ്, സ്മിനു സിജോ, നിഷ മാത്യു, ദേവീ അജിത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
First published: June 15, 2020, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading