STK Frames ന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച് രതീഷ് പൊതുവാള് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന് നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാസര്‍ഗോഡ് ചെറുവത്തൂരില്‍ ആരംഭിച്ചു. ഏപ്രില്‍ അവസാനം ചിത്രീകരണമവസാനിയ്ക്കുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ ആദ്യവാരത്തിലാണ്.
ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും എം. രാജഗോപാലന്‍ എം എല്‍ എ, നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, കുഞ്ചാക്കോ ബോബന്, സംവിധായകന് രതീഷ് പൊതുവാള്, ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസ്, ഗായത്രി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
രതീഷ് ബാലകൃഷ്ണന് പൊതുവാള് രചനയും സംവിധാനവും നിര്‍വ്വഹിയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞിപ്പന്, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് ' ന്നാ താന്‍ കേസ് കൊട്'.
മഹേഷിന്റെ പ്രതികാരം , മായാനദി , ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വൈറസ്, ആര്‍ക്കറിയാം, നാരദന് എന്നീ സിനിമകളുടെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്.
ബോളിവുഡ് ഛായാഗ്രാഹകന്‍ (ഷെര്‍നി ഫെയിം) രാകേഷ് ഹരിദാസാണ് ഛായാഗ്രാഹകന്‍. ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറാണ് , മനോജ് കണ്ണോത്ത് എഡിറ്ററും , ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധായകനുമാണ്. ശ്രീജിത്ത് ശ്രീനിവാസന് , വിപിന്‍ നായര്‍ എന്നിവര്‍ സൗണ്ട് ഡിസൈനേഴ്സ് . ഹസ്സന് വണ്ടൂര്‍ മേക്ക് അപ്, സ്റ്റില്‍ ഷാലു പേയാട്. കോസ്റ്റിയൂം ഡിസൈനര്‍ മെല്‍വി.
Also Read-Jeethu Joseph | വീണ്ടുമൊരു ത്രില്ലറുമായി ജീത്തു ജോസഫ്; 'കൂമൻ' ആരംഭിച്ചു
പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന , മാര്‍ക്കറ്റിംഗ് & പ്രൊഡക്ഷന്‍ ഹെഡ് അരുണ്‍ സി. തമ്പി , ഫിനാന്‍സ് കണ്ട്രോളര് ജോബിഷ് ആന്റണി , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ്. പി ആര് ഒ - ആതിര ദില്‍ജിത്ത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Film shooting, Kunchacko Boban