• HOME
  • »
  • NEWS
  • »
  • film
  • »
  • Film shooting | സിനിമയിലെ പ്രണയരംഗം ചിത്രീകരിക്കുന്നത് ഇങ്ങനെ; രൺബീർ, ശ്രദ്ധ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗം

Film shooting | സിനിമയിലെ പ്രണയരംഗം ചിത്രീകരിക്കുന്നത് ഇങ്ങനെ; രൺബീർ, ശ്രദ്ധ ചിത്രത്തിന്റെ ഷൂട്ടിംഗ് രംഗം

സ്‌പെയിനിലെ തെരുവുകളിൽ ശ്രദ്ധയും രൺബീറും ചേർന്നുള്ള പ്രണയഗാന രംഗമാണ് ചിത്രീകരിക്കുന്നത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    സംവിധായകൻ ലവ് രഞ്ജന്റെ വരാനിരിക്കുന്ന ചിത്രത്തിന് വേണ്ടി നടൻ രൺബീർ കപൂറും (Ranbir Kapoor) നടി ശ്രദ്ധ കപൂറും (Shraddha Kapoor) ചേർന്നുള്ള ഗാനം ചിത്രീകരിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. വീഡിയോയിൽ ശ്രദ്ധയും രൺബീറും സ്‌പെയിനിലെ തെരുവുകളിൽ ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതായി കാണാം.

    ക്ലിപ്പിൽ, രൺബീറും ശ്രദ്ധയ്ക്ക് മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന കാഴ്ച കാണാം. ഓറഞ്ച് ഷർട്ടും നീല ഡെനിമും രൺബീർ ധരിച്ചിട്ടുണ്ട്. ശ്രദ്ധ ഒരു വർണ്ണാഭമായ വസ്ത്രം ധരിച്ചു. എന്നിരുന്നാലും, വൈറലായ വീഡിയോ കണ്ട് രൺബീറിന്റെ ആരാധകർ സന്തോഷിച്ചില്ല. ഒരു ആരാധകൻ കമന്റ് ചെയ്തു, “ദയവായി ഈ വീഡിയോ എടുത്ത് കളയൂ. സിനിമ നശിപ്പിക്കരുത്." "മുഴുവൻ സിനിമയും ഇവിടെ റിലീസ് ചെയ്യാൻ നിങ്ങൾ പദ്ധതിയിടുകയാണോ?"
    എന്ന് മറ്റൊരാൾ എഴുതി.

    റിലീസിന് മുമ്പ് തന്നെ ചിത്രം വിവാദത്തിൽ പെട്ടിരുന്നു. കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് ചിത്രകൂടിലെ സെറ്റിലെ തൊഴിലാളികൾ തങ്ങളുടെ പണിയായുധങ്ങൾ താഴെയിട്ട് പ്രതിഷേധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.




    “ലവ് രഞ്ജന്റെ വരാനിരിക്കുന്ന സിനിമയുടെ സെറ്റിൽ അങ്ങനെ സംഭവിച്ചു. ഇതുവരെ ശമ്പളം ലഭിക്കാത്ത തൊഴിലാളികളുമായുള്ള ഐക്യത്തിന്റെ നീക്കമാണിത്. കണ്ടിവ്‌ലിയിൽ ജോലി ചെയ്ത തൊഴിലാളികളുടെ ബാച്ചിന് ശമ്പളം നൽകിയില്ല. പിന്നീട്, അവർ റോയൽ പാംസിൽ ചിത്രീകരിച്ചു. അവിടെ അവർ രണ്ടാമത്തെ ബാച്ച് തൊഴിലാളികളെ വിളിച്ചു. അവർക്കും പൂർണ്ണ ശമ്പളം ലഭിച്ചിട്ടില്ല - 12.5 ലക്ഷം രൂപ കുടിശ്ശികയാണ്.," ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) ജനറൽ സെക്രട്ടറി അശോക് ദുബെ ഇ ടൈംസിനോട് പറഞ്ഞു.

    അതേസമയം, രൺബീർ കപൂർ നടിയും ഭാര്യയുമായ ആലിയ ഭട്ടിനൊപ്പം നായകവേഷം ചെയ്യുന്ന ബ്രഹ്മാസ്ത്ര റിലീസ് കാത്തിരിക്കുന്നുണ്ട്. ഇവർ ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ അയാൻ മുഖർജി സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തിറങ്ങി. ട്രെയ്‌ലർ മികച്ച പ്രതികരണം നേടി മുന്നോട്ടുപോകുന്നു.

    Summary: A video from the Spain shooting leg of the upcoming movie starring Ranbir Kapoor and Shraddha Kapoor has been gaining traction all over the internet. It has a love song shot in a market place, where the hero goes down on a knee before the female actor. The new movie is being directed by Love Ranjan
    Published by:user_57
    First published: