• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഭൂമിയിൽ കാക്കത്തൊള്ളായിരാമത്തേത്'; വേറിട്ടൊരു പ്രണയകഥ

news18
Updated: August 6, 2018, 6:03 PM IST
'ഭൂമിയിൽ കാക്കത്തൊള്ളായിരാമത്തേത്'; വേറിട്ടൊരു പ്രണയകഥ
news18
Updated: August 6, 2018, 6:03 PM IST
ഓരോ പ്രണയത്തിനും കാണും ഒരു കഥ പറയാൻ. അത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ഭൂമിയിൽ കാക്കത്തൊള്ളായിരാമത്തേത്. ഉയരം കുറഞ്ഞ ചെറുപ്പക്കാരൻ തന്നെക്കാൾ ഉയരമുള്ള പെണ്ണിനെ പ്രണയിക്കുന്നതും അവളോട് പ്രണയം തുറന്നു പറയുമ്പോൾ അവൾ നൽകുന്ന മറുപടിയും വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ.

ഒടുവിൽ പ്രണയം അംഗീകരിച്ച പെൺകുട്ടി കാമുകനോട് ചോദിക്കുന്നു ഭൂമിയിലെ എത്രാമത്തെ കാമുകി കാമുകന്മാരാണ് നമ്മളെന്ന്. ഇതിന് കാക്കത്തൊള്ളായിരാമത്തെ എന്ന് കാമുകൻ മറുപടി നൽകുന്നതോടെ ഹ്രസ്വ ചിത്രം അവസാനിക്കുന്നു. വെറും ഏഴ് മിനിട്ട് മാത്രം ദൈർഘ്യമുള്ളതാണ് ഇത്.

ബെൻജിത്ത് ഗോപാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. നിപുൻ കരിപ്പാലാണ് തിരക്കഥയും നിർമാണവും. ഫെബിൻ റോഷന്റേതാണ് ക്യാമറ. മുകേഷ് കൊമ്പൻ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതവും നിർവഹിച്ചിരിക്കുന്നു. അജിത്ത്, അമൃത ബാലകൃഷ്ണൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍