കൊച്ചുമകൻ ദിവ്യദർശന്റെ ഷോർട് ഫിലിമിൽ മുത്തശ്ശി വിജയകുമാരി; 'ബോട്ടിൽ ലോക്ക്ഡൗൺ' ശ്രദ്ധേയമാവുന്നു

Short film by Divyadarshan released | ചലച്ചിത്ര താരം ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബോട്ടിൽ ലോക്ക്ഡൗൺ' റിലീസ് ചെയ്തു

News18 Malayalam | news18-malayalam
Updated: July 13, 2020, 7:23 AM IST
കൊച്ചുമകൻ ദിവ്യദർശന്റെ ഷോർട് ഫിലിമിൽ മുത്തശ്ശി വിജയകുമാരി; 'ബോട്ടിൽ ലോക്ക്ഡൗൺ' ശ്രദ്ധേയമാവുന്നു
ദിവ്യദർശൻ, വിജയകുമാരിയും മുകേഷും
  • Share this:
ചലച്ചിത്ര താരം ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബോട്ടിൽ ലോക്ക്ഡൗൺ' റിലീസ് ചെയ്തു. ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ഷോർട്ഫിലിമിൽ ദിവ്യദർശന്റെ മുത്തശ്ശി വിജയകുമാരിയും വേഷമിടുന്നു. നടൻ മുകേഷിന്റെ സഹോദരി സന്ധ്യയുടെയും രാജേന്ദ്രന്റെയും മകനാണ് ദിവ്യദർശൻ.ഹാസ്യത്തിന് പ്രാധാന്യം നൽകിയിട്ടുള്ള ചിത്രത്തിൽ ശ്രീജിത്ത് രവി, റേയ്ജൻ രാജൻ, ദിവ്യദർശൻ എന്നിവരെ കൂടാതെ ചില പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു. ബോജ രാജ്, അശ്വതി ദർശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദിവ്യദർശൻ ഒരുക്കിയ കഥക്ക് സന്ധ്യ രാജേന്ദ്രൻ തിരക്കഥ രചിച്ചിരിക്കുന്നു.

സംഗീതം ജമിനി ഉണ്ണികൃഷ്ണൻ, ഛായാഗ്രഹണം സുധീപ് ഐവിഷൻ, എഡിറ്റർ റിയാസ്, കളറിംഗ് കലൈ.
Published by: meera
First published: July 13, 2020, 7:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading