• HOME
  • »
  • NEWS
  • »
  • film
  • »
  • ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന ജാതി ചിന്തകളുമായി 'കത്രിക'; ശ്രദ്ധ നേടി ഷോർട്ട് ഫിലിം

ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന ജാതി ചിന്തകളുമായി 'കത്രിക'; ശ്രദ്ധ നേടി ഷോർട്ട് ഫിലിം

ഇന്ത്യയിലെ ആദ്യത്തെ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റ് ആയ ബഡ്ജറ്റ് ലാബ് മലയാളം ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റിന്റെ നാലാമത്തെ സീസൺ വിജയിയാണ് ടീം കത്രിക

  • Share this:
    ഒളിഞ്ഞും തെളിഞ്ഞും ഇന്നും നിലനിൽക്കുന്ന ജാതി ചിന്തകളെ വിഷയമാക്കിയിരിക്കുകയാണ് കത്രിക എന്ന ഷോർട്ട് ഫിലിം. ജാതി സ്വത്വം എപ്രകാരമാണ് ഒരു സാമൂഹിക മൂലധനമായി പ്രവർത്തിക്കുന്നത് എന്നും സാമ്പത്തിക സ്ഥിതി അതിന് അതീതം ആണെന്നും ചിത്രം പറഞ്ഞുവെക്കുന്നു. സംവരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

    ദർശൻ കെ രചനയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ച ചിത്രം ബഡ്ജറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിശാന്ത് പിള്ളയാണ് നിർമിച്ചത് .ഇന്ത്യയിലെ ആദ്യത്തെ ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റ് ആയ ബഡ്ജറ്റ് ലാബ് മലയാളം ഷോർട്ട് ഫിലിം പ്രൊഡക്ഷൻ കോണ്ടസ്റ്റിന്റെ മൂന്നാമത്തെ സീസൺ വിജയിയാണ് ടീം കത്രിക. തിങ്കിംഗ് ഹാർട്ട് ഫിക്ഷൻ ചാലഞ്ച് എന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം ജൂറിയുടെ പ്രത്യേക പരാമർശവും നേടി.

    'മറിമായം'സീരിയൽ, 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' , 'തൊണ്ടിമുതലും ദൃക്സാക്ഷിയും' തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ് ചെറുവത്തൂർ ആണ് ആണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഷോർട്ട് ഫിലിം'രമണിയേച്ചിയുടെ നാമത്തിൽ'  'കവി ഉദ്ദേശിച്ചത്  തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ അരുൺകുമാർ മറ്റൊരു വേഷത്തിലെത്തുന്നുണ്ട്. വിവേക് രഘുനാഥൻ, തമ്പാൻ കൊടക്കാട്, അശ്വിൻ തായിനേരി എന്നിവരാണ് മറ്റഭിനേതാക്കൾ.

    സച്ചിൻ രവി ഛായാഗ്രഹണം. പൂമരം സിനിമയുടെ സംഗീത സംവിധായകരിൽ ഒരാളായ വിഷ്ണു ശിവശങ്കർ ആണ് പശ്ചാത്തലസംഗീതം. ശബ്ദമിശ്രണം അനൂപ് വൈറ്റ് ലാൻഡ്. ക്രിയേറ്റീവ് ഡയറക്ടർ ശ്രീനാഥ് ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ അശ്വിൻ തായിനേരി.
    Published by:Asha Sulfiker
    First published: