• HOME
  • »
  • NEWS
  • »
  • film
  • »
  • Mallika Sukumaran | മല്ലിക സുകുമാരൻ കേന്ദ്രകഥാപാത്രമാവുന്ന ഹ്രസ്വചിത്രം 'ബഹുമാനിച്ച് പോയൊരമ്മ'

Mallika Sukumaran | മല്ലിക സുകുമാരൻ കേന്ദ്രകഥാപാത്രമാവുന്ന ഹ്രസ്വചിത്രം 'ബഹുമാനിച്ച് പോയൊരമ്മ'

Short film starring Mallika Sukumaran titled Bahumanichu Poyoramma | യഥാർത്ഥ ജീവിതകഥയെ ആസ്‌പദമാക്കിയ ഹ്രസ്വചിത്രമാണ് 'ബഹുമാനിച്ച് പോയൊരമ്മ'

മല്ലിക സുകുമാരൻ

മല്ലിക സുകുമാരൻ

  • Last Updated :
  • Share this:
    മല്ലിക സുകുമാരനെ (Mallika Sukumaran) കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് (short film) 'ബഹുമാനിച്ചു പോയൊരമ്മ' ചിത്രത്തിന്റെ ഛായാഗ്രഹണം ബേസിൽ വിത്സൺ നിർവ്വഹിക്കുന്നു.

    ഇരുപത് വയസ്സ് പ്രായത്തിൽ ഒരു മിലിട്ടറി വാനുമായുണ്ടായ കാർ ആക്സിഡന്റിൽ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം. അന്ന് ആ മിലിട്ടറി വാനിൽ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരൻ മിലിട്ടറിക്കാരനുമായി പിന്നീട് 50 വർഷം ജീവിതത്തിൽ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച ഒരു അമ്മയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് 'ബഹുമാനിച്ച് പോയൊരമ്മ'.

    "ആശുപത്രിയിൽ ഐ.സി.യു. റൂമിന്റെ വെയ്റ്റിങ് ലോഞ്ചിൽ ഇരിക്കുമ്പോൾ ജീവിതത്തിൽ ഞാൻ കണ്ടു മുട്ടിയ സ്നേഹനിധിയായോരമ്മയുടെ കഥയാണിത്. ആ അമ്മയുടെ കഥ ഞാൻ അറിഞ്ഞപ്പോൾ ഒരു നിമിഷം കൈകൂപ്പി തൊഴുതു പോയി. ഏറേ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണം. ആ അമ്മയുടെ കഥ പറയുന്ന ഈ ഷോർട്ട് ഫിലിമിൽ പ്രശസ്ത നടി മല്ലിക സുകുമാരൻ അഭിനയിച്ചപ്പോൾ അതിലും ഗംഭീരമായി," സംവിധായകൻ സുമേഷ് ലാൽ പറഞ്ഞു.

    ജീവിതത്തിൽ ഏക ആശ്രയമായിരുന്ന ഭർത്താവിന് നെഞ്ചു വേദയുണ്ടായി ഐ.സി.യുവിൽ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ് 'ബഹുമാനിച്ച് പോയൊരമ്മ' എന്ന ഒരു ഹ്രസ്വചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

    സി.ബി. ഫിലിംസിന്റെ ബാനറിൽ ബിജു ചേളിപ്പറമ്പിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിബിൻ ബെന്നി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മേക്കപ്പ്- മനോജ്‌ അങ്കമാലി, ആർട്ട്‌- പ്രദീപ്‌ എം.വി., കോസ്റ്റ്യൂംസ്- മാലിനി ചന്ദ്രബോസ്, എഡിറ്റ്‌, സൗണ്ട്, മ്യൂസിക്- ആഷ്‌ലിൻ സാസ സ്റ്റുഡിയോ കാലടി, പി.ആർ.ഒ. - എ.എസ്. ദിനേശ്.

    Summary: 'Bahumanichu Poyoramma' is a shortfilm featuring Mallika Sukumaran in the lead. The film was conceived based on the real-life story and struggles of an elderly woman the director has met in his life
    Published by:user_57
    First published: