ഒരു ഒഴിവു ദിവസം ഭാര്യ അറിയാതെ കാമുകിയുമായി ടൂർ പോവുക. ഉദ്ദേശം അവൾക്കൊപ്പം ഒരു ദിവസം ചില നല്ല നിമിഷങ്ങൾ പങ്കിടുക എന്നതാണ്. ഈ സാഹചര്യത്തിലൂടെ എപ്പോഴെങ്കിലും കടന്നു പോയ പുരുഷനാണോ നിങ്ങൾ? പശ്ചാത്തലം ഏതായാലും അയാളുടെ മനോവ്യാപാരങ്ങൾ എന്തെല്ലാമാകും?
'ആപ്പിൾ' എന്ന ഹ്രസ്വചിത്രത്തിൽ ഒരു യുവതിക്കൊപ്പം ഒരു ദിവസം ചിലവിടാൻ മലമ്പ്രദേശത്തേക്ക് ഇറങ്ങിത്തിരിക്കുന്ന വിവാഹിതനായ മുതിർന്ന വ്യക്തിയാണുള്ളത്. പോകെപ്പോകെ ഇവർ തമ്മിൽ സമൂഹത്തിൽ നിലനിൽക്കുന്ന സദാചാര നിയമങ്ങളെ കുറിച്ചും അതിനുള്ളിലെ വീർപ്പുമുട്ടലിലേക്കും ചർച്ച പുരോഗമിക്കുന്നു.
ഒരു ദിവസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവഞ്ചന, വിവാഹത്തിന് പുറത്തുള്ള ശാരീരിക ബന്ധം, സ്നേഹത്തിനായുള്ള നെട്ടോട്ടം തുടങ്ങിയ കാര്യങ്ങൾ ഇവിടെ പരാമർശിക്കപ്പെടുന്നു.
വിഷ്ണു ഉദയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ആരോൺ ലാൻസ് നിർവഹിച്ചിരിക്കുന്നു. ഇതിനോടകം ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു.
യൂറോപ്പ് ചലച്ചിത്രമേളയിൽ എഡിറ്റിംഗിനുള്ള ജൂറി സ്പെഷൽ മെൻഷൻ, വെസൂവിയസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥ, പോർട്ട് ബ്ലെയർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സൗണ്ട് ഡിസൈനിങ്, ഇതേ മേളയിൽ തന്നെ മികച്ച സംവിധായകൻ, മികച്ച ഹ്രസ്വചിത്രം; ഹാലികർണ്ണാസസ് ചലച്ചിത്ര മേളയിൽ മികച്ച നടി തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രം പുരസ്കാരം നേടുകയുണ്ടായി.
ഇതിനു പുറമെ സൈമ ഹ്രസ്വചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള നോമിനേഷനും വിവിധ മേളകളിൽ ഔദ്യോഗിക സെലെക്ഷനും നേടിയിട്ടുണ്ട്.
Also read: സ്കിപ്പിംഗ് റോപ്പുമായി മോഹൻലാൽ; താരത്തിന്റെ ഫിറ്റ്നസ് വീഡിയോ തരംഗമാവുന്നു
മോഹൻലാൽ ബോക്സിങ് പ്രമേയമായ ചിത്രത്തിൽ നായകനാവുമെന്ന വാർത്ത വന്നതോട് കൂടി താരത്തിന്റെ വ്യത്യസ്ത ഫിറ്റ്നസ്, വർക്ക്ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. സുഹൃത്ത് സമീർ ഹംസ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്കിപ്പിംഗ് റോപ്പുമായി അനായാസേന പരിശീലിക്കുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുക. നീണ്ട താടിയും തലയിൽക്കെട്ടുമായി വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ.
ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു ലാലേട്ടന്റെ 61-ാം പിറന്നാൾ. ഈ പ്രായത്തിലും മോഹൻലാൽ ഫിട്നെസ്സിനു നൽകുന്ന പ്രാധാന്യം വിളിച്ചോതുക കൂടിയാണ് ഈ വീഡിയോ. ഇടതടവില്ലാതെ മോഹൻലാൽ എത്രതവണ സ്കിപ്പിംഗ് ചെയ്യുന്നു എന്നതാണ് പലരെയും അതിശയിപ്പിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തന്റെ ജന്മദിനത്തിന് ചെന്നൈയിലെ വീട്ടിൽ സമയം ചിലവഴിക്കുകയായിരുന്നു മോഹൻലാൽ. കഴിഞ്ഞ വർഷത്തിന് മുൻപ് വരെ ഫാൻസ് തലത്തിൽ മോഹൻലാലിൻറെ ജന്മദിനം ആഘോഷമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.