നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ കോവിഡ് ബാധിച്ച് മരിച്ചു; ഓർമയാകുന്നത് അനശ്വരഗാനങ്ങളുടെ പങ്കാളി

  ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ കോവിഡ് ബാധിച്ച് മരിച്ചു; ഓർമയാകുന്നത് അനശ്വരഗാനങ്ങളുടെ പങ്കാളി

  1990കളില്‍ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍കാ യാഗ്നിക്ക് എന്നിവരെ സൂപ്പര്‍ ഗായികമാരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്.

  ശ്രാവൺ റാത്തോഡ്

  ശ്രാവൺ റാത്തോഡ്

  • Share this:
   മുംബൈ: ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളായ സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കോവിഡ് ബാധിച്ച് മരിച്ചു. നദീം-ശ്രാവണ്‍ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ശ്രാവണ്‍ ബോളിവുഡില്‍ പ്രശസ്തനായത്. 66 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണം സംഭവിച്ചത്. മാഹിമിലെ എസ് എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററില്‍ കുറിച്ചു.

   ഹിന്ദി സിനിമയില്‍ ആര്‍ഡി ബര്‍മന്‍-എസ്ഡി ബര്‍മന്‍-ബപ്പി ലഹ്റി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. 1990കളില്‍ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍കാ യാഗ്നിക്ക് എന്നിവരെ സൂപ്പര്‍ ഗായികമാരുടെ നിരയിലേക്ക് ഉയര്‍ത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകരായിരുന്നു ഇരുവരും. മൂന്ന വാദ്യോപകരണങ്ങള്‍ ഇവരുടെ ഗാനങ്ങളുടെ പ്രത്യേകതകളായിരുന്നു. ബാന്‍സുരി, സിതാര്‍, ഷെഹനായ് എന്നിവയുടെ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. ഇവര്‍ പിരിയുന്നത് വരെ ഇവ സംഗീതത്തില്‍ ഉപയോഗിച്ചിരുന്നു.

   Also Read- Covid 19 | ഓക്‌സിജന്‍ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

   ആഷിഖി (1990), സാജൻ (1991), ഫൂൽ ഓർ കാണ്ടെ (1991), സഡക് (1991), ദീവാനാ (1992), ദിൽ കാ ക്യാ കസൂർ (1992), ഹം ഹെയിൻ രഹി പ്യാർ കെ (1993), രംഗം (1993), ദിൽവാലേ (1994), രാജ (1999), ബർസാത് (1995), അഗ്നി സാക്ഷി (1996), ജീത് (1996), രാജാ ഹിന്ദുസ്ഥാനി (1996), പർദേസ് (1997), സിർഫ് തും (1999), ധഡ്കൻ (2000), കസൂർ (2001), ഹം ഹോ ഗയേ ആപ്കേ (2001), റാസ് (2002), ദിൽ ഹൈ തുമാരാ (2002), ദിൽ കാ റിഷ്താ (2003), അന്താസ് (2003), തുംസാ നഹി ദേഖാ (2004), ബേവഫ (2005) തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചത് നദീം- ശ്രാവൺ കൂട്ടുകെട്ടാണ്.   പ്രമുഖ സംഗീത സംവിധായകര്‍ ശ്രാവണിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. നദീം-ശ്രാവണ്‍ 90കളില്‍ വലിയ ഹിറ്റുകള്‍ തന്നു. കോവിഡ് പലരുടെയും ജീവന്‍ അപഹരിക്കുകയാണ്. ഇത് എന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നും സംഗീത സംവിധായകനും ഗായകനുമായ സലീം മെര്‍ച്ചന്റ് പറഞ്ഞു. ഗായിക ശ്രേയ ഘോഷാലും ശ്രാവണിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. ബോളിവുഡിന് വലിയ നഷ്ടമാണ്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹമെന്ന് ശ്രേയ പറഞ്ഞു.
   Published by:Rajesh V
   First published:
   )}