നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Shreya Ghoshal | അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍

  Shreya Ghoshal | അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍

  ശനിയാഴ്ച ഉച്ചയ്ക്ക് താനൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വിവരം സാമൂഹമാധ്യമത്തിലൂടെ ശ്രേയ പങ്കുവെച്ചു

  ശ്രേയ ഘോഷാല്‍

  ശ്രേയ ഘോഷാല്‍

  • Share this:
   സംഗീതാസ്വാദകരുടെ പ്രിയ ഗായിക ശ്രേയ ഘോഷാല്‍ അമ്മയായി. ശനിയാഴ്ച ഉച്ചയ്ക്ക് താനൊരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വിവരം സാമൂഹമാധ്യമത്തിലൂടെ ശ്രേയ പങ്കുവെച്ചു. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിത പങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം.

   മുമ്പൊരിക്കലും അനുഭവപ്പെടാത്ത ഒരു വികാരമാണിത്. ശൈലാദിത്യയും ഞാനും ഞങ്ങളുടെ കുടുംബങ്ങളും തികച്ചും സന്തോഷിക്കുന്നു. ഞങ്ങളുടെ ചെറിയ സന്തോഷത്തിന് നിങ്ങള്‍ നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് നന്ദി എന്ന് ശ്രേയ ഘോഷാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


   മലയാളം ഉള്‍പ്പെടെ പന്ത്രോണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയിലൂടെയായിരുന്നു മലയാളത്തില്‍ ശ്രേയ അരങ്ങേറ്റം കുറിച്ചത്.

   ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയ. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു കൂടി മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്.
   Published by:Jayesh Krishnan
   First published:
   )}