നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഗായിക ശ്രേയാ ഘോഷാലിന്റെ കൺമണിക്ക് പേരിട്ടു; വീട്ടിലേക്ക് വരവേൽക്കാൻ മധുര സമ്മാനവും

  ഗായിക ശ്രേയാ ഘോഷാലിന്റെ കൺമണിക്ക് പേരിട്ടു; വീട്ടിലേക്ക് വരവേൽക്കാൻ മധുര സമ്മാനവും

  കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ഗായിക ശ്രേയാ ഘോഷാലിന് ആൺകുഞ്ഞ് പിറന്നത് മെയ് മാസം 22നായിരുന്നു. ആദ്യ കൺമണിക്ക് പേരിട്ട കാര്യം ആരാധകരെ അറിയിച്ചിരിക്കുകയാണ് പ്രിയ ഗായിക ഇപ്പോൾ. ദേവ്യാൻ മുഖോപാധ്യായ എന്നാണ് പേര്. ''അവൻ വന്നതോടെ ഞങ്ങളുടെ ജീവിതം മാറുകയാണ്. ആ ആദ്യ കാഴ്ചയിൽ തന്നെ അവൻ ഹൃദയം സ്നേഹം കൊണ്ട് നിറച്ചു. അച്ഛനും അമ്മയ്ക്കും മാത്രം അനുഭവിച്ചറിയാൻ സാധിക്കുന്ന പ്രത്യേക അനുഭൂതിയാണത്. പരിശുദ്ധമായ അടങ്ങാത്ത സ്നേഹം''- ശ്രേയാ ഘോഷാൽ ട്വീറ്റ് ചെയ്തു.

   ആദ്യ കൺമണിയെ വീട്ടിലേയ്ക്ക് വരവേൽക്കാനും മധുര സമ്മാനമൊരുക്കിയിരിക്കുകയാണ് ശ്രേയ. സ്പെഷല്‍ കേക്ക് ആണ് ഗായിക കുഞ്ഞിനെ സ്വാഗതം ചെയ്യാനായി വീട്ടിൽ കരുതിയത്. നീലയും വെള്ളയും നിറത്തിലായി ഒരുക്കിയ കേക്കിൽ പ്രത്യേക അലങ്കാരങ്ങളും ഉണ്ട്. കുഞ്ഞു പാദങ്ങളും കളിപ്പാട്ടങ്ങളും പൂക്കളും വരെ ശ്രേയയുടെ കേക്കിൽ വിരിഞ്ഞു.

   Also Read- തന്റെ പേരിൽ അശ്ലീല വീഡിയോ; നടി രമ്യാ സുരേഷ് പൊലീസിൽ പരാതി നൽകി   ശ്രേയ ഘോഷാൽ തന്നെയാണ് കുഞ്ഞിനു വേണ്ടി പ്രത്യേകം തയ്യാറാക്കിപ്പിച്ച കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള വെൽകം കേക്ക് ആണിത്’ എന്ന് ചിത്രത്തിനൊപ്പം ഗായിക കുറിച്ചു. അതിമനോഹരമായി ഒരുക്കിയ കേക്ക് ആരാധകർക്കിടയിലും ചർച്ചയായിക്കഴിഞ്ഞു.

   Also Read- 3 ഇഡിയറ്റ്സിലെ ആ രംഗം മദ്യപിച്ച് അഭിനയിച്ചത്; ഐഡിയ പറഞ്ഞത് ആമിർ ഖാനെന്നും സഹതാരം

   മഹേക് മാൻഡ്‌ലിക് ആണ് ശ്രേയ ഘോഷാലിന് വേണ്ടി വ്യത്യസ്തമായ കേക്ക് ഒരുക്കിയത്. വളരെ സ്പെഷൽ ആയ ഒരാൾക്ക് വേണ്ടിയാണ് ഈ കേക്ക് ഉണ്ടാക്കിയതെന്നു കുറിച്ച് മഹേക്, കേക്കിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. കേക്ക് കണ്ട് ശ്രേയ ഘോഷാൽ സ്നേഹപൂർവം പ്രതികരിച്ചതിനു പ്രത്യേകമായി നന്ദി അറിയിക്കുന്നു എന്നും മഹേക് കൂട്ടിച്ചേർത്തു. ശ്രേയയ്ക്കു വേണ്ടി ഏറെ സന്തോഷത്തോടെയാണു കേക്ക് ഒരുക്കിയതെന്നും ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷിക്കുന്നു എന്നും മഹേക് പോസ്റ്റിൽ പറയുന്നു.
   കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. ആദ്യ കൺമണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഒപ്പം എല്ലാവരുടെയും പ്രാർഥനകള്‍ക്കും സ്നേഹത്തിനും നന്ദിയറിയിക്കുകയും ചെയ്തു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ 2015 ലാണ് ശ്രേയയും ശൈലാദിത്യയും വിവാഹിതരായത്.
   Published by:Rajesh V
   First published: