നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സിംഗപ്പൂർ എയർലൈൻസിന് പാട്ടുകാരെ ഇഷ്ടമല്ലെന്ന് തോന്നുന്നു, പാഠം പഠിച്ചു: മോശം അനുഭവം ട്വീറ്റ് ചെയ്ത് ശ്രേയാഘോഷാൽ

  സിംഗപ്പൂർ എയർലൈൻസിന് പാട്ടുകാരെ ഇഷ്ടമല്ലെന്ന് തോന്നുന്നു, പാഠം പഠിച്ചു: മോശം അനുഭവം ട്വീറ്റ് ചെയ്ത് ശ്രേയാഘോഷാൽ

  വിദേശ യാത്രയ്ക്കിടെ സംഗീത ഉപകരണം കൂടെക്കൊണ്ടു പോകാൻ അനുവദിക്കാത്തതിനെ കുറിച്ചാണ് ശ്രേയയുടെ ട്വീറ്റ്.

  shreya-ghoshal

  shreya-ghoshal

  • News18
  • Last Updated :
  • Share this:
   സിംഗപ്പൂർ എയർലൈൻസിന്‍റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ഗായിക ശ്രേയാ ഘോഷാൽ. വിദേശ യാത്രയ്ക്കിടെ സംഗീത ഉപകരണം കൂടെക്കൊണ്ടു പോകാൻ അനുവദിക്കാത്തതിനെ കുറിച്ചാണ് ശ്രേയയുടെ ട്വീറ്റ്.

   also read: അഭിനയിച്ചതുമില്ല, പ്രവർത്തിച്ചതുമില്ല, പിന്നെ എങ്ങനെ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയക്ക് ജോസഫ് സിനിമയുടെ ക്രെഡിറ്റ് കിട്ടി?

   സിംഗപ്പൂർ എയർലൈൻസിന് പാട്ടുകാരെ ഇഷ്ടമില്ലെന്ന് തോന്നുന്നു. പാട്ടുകാരെ മാത്രമല്ല സംഗീത ഉപകരണവുമായി ആരും യാത്ര ചെയ്യുന്നതും അവർക്ക് താത്പര്യമില്ല. നന്ദിയുണ്ട്.പാഠം പഠിച്ചു -ശ്രേയ ട്വിറ്ററിൽ കുറിച്ചു.   നിരവധിപേരാണ് ശ്രേയയുടെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. ചിലർ മോശം അനുഭവം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സിംഗപ്പൂർ എയർലൈൻസ് മോശം പെരുമാറ്റത്തിന് ശ്രേയയോട് മാപ്പ് ചോദിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം തേടുമെന്നും അവർ വ്യക്തമാക്കുന്നു.
   First published: