പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വന്ന അനുഭവത്തെപ്പറ്റി ശ്രുതി ഹാസൻ

Shruti Haasan opens up about going under the knife | പ്ലാസ്റ്റിക് സർജറി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അതൊരു വ്യക്തിയുടെ തീരുമാനമാണെന്നാണ് ശ്രുതിയുടെ അഭിപ്രായം

News18 Malayalam | news18-malayalam
Updated: July 30, 2020, 3:27 PM IST
പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വന്ന അനുഭവത്തെപ്പറ്റി ശ്രുതി ഹാസൻ
ശ്രുതി ഹാസൻ
  • Share this:
പ്ലാസ്റ്റിക് സർജറി ചെയ്തതിനെപ്പറ്റി തുറന്നു സംസാരിച്ചിട്ടുള്ള നടിയാണ് ശ്രുതി ഹാസൻ. അടുത്തിടെ ഒരഭിമുഖത്തിൽ അതേപ്പറ്റിയുള്ള ചോദ്യത്തിന് അവർ മറുപടി നൽകുകയും ചെയ്‌തു. സൗന്ദര്യത്തിന്റെ അളവുകോലുകൾ പിന്തുടരാൻ സമ്മർദ്ദമുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന്, പ്ലാസ്റ്റിക് സർജറി ചെയ്തത് സ്വന്തം താത്പ്പര്യപ്രകാരമെന്നാണ് ശ്രുതിയുടെ മറുപടി.

Also read: ഒരു ഉടുപ്പ് എങ്ങനെ അഞ്ചു തരത്തിൽ ധരിക്കാം? വീഡിയോയുമായി സാനിയ അയ്യപ്പൻ

"മൂക്കിൽ പ്ലാസ്റ്റിക് സർജറി ചെയ്തത് എന്റെ തീരുമാനപ്രകാരമാണ്. അതങ്ങനെ ആയിരിക്കാൻ, അല്ലെങ്കിൽ അതങ്ങനെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. അത് നേരെയാക്കാൻ ആരും എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ഫില്ലറുകളുടെ കാര്യം പറയണമെങ്കിൽ എല്ലാവരും പറഞ്ഞത് 'എന്റെ മുഖം തീർത്തും പാശ്ചാത്യ രീതിയിലേതാണ്, ഷാർപ്പും പൗരുഷം തോന്നിക്കുന്നതുമാണ്' എന്നാണ്. ഇത് സ്ഥിരമായി കേൾക്കാൻ ആരംഭിച്ചപ്പോഴാണ്, താത്ക്കാലികമായി ചില പ്രൊസിജിയറുകൾ ചെയ്യാൻ തീരുമാനിച്ചത്." ശ്രുതി പറയുന്നു.

പ്ലാസ്റ്റിക് സർജറി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അതൊരു വ്യക്തിയുടെ തീരുമാനമാണെന്നാണ് ശ്രുതിയുടെ അഭിപ്രായം. ചില നടിമാർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല എന്ന് പറയുന്നെങ്കിൽ അത് നുണയാണ്. പെട്ടെന്ന് ആരുടേയും രൂപം മാറുകയില്ല. തലമുടി ഡൈ അല്ലെങ്കിൽ ബ്ലീച്ച് ചെയ്യുന്ന പോലെയോ കോൺടാക്ട് ലെൻസ് വയ്ക്കും പോലെയോ ഒരു വ്യക്തിയുടെ താൽപ്പര്യമാണ് പ്ലാസ്റ്റിക് സർജറിയെന്നും ശ്രുതി പറയുന്നു.
Published by: meera
First published: July 30, 2020, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading