ഇന്റർഫേസ് /വാർത്ത /Film / Kothu Movie | അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം; ആസിഫ് അലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Kothu Movie | അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം; ആസിഫ് അലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍  സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

  • Share this:

ആസിഫ് അലിയെ (Asif Ali) കേന്ദ്ര കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊത്തിന്റെ (Kothu Movie) ഫസ്റ്റ് ലുക്ക് പുറത്ത്. ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ (Sibi Malayil) സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്‌ 'കൊത്ത്'.   ആസിഫ് അലി മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്.‌ പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ - ആതിര ദിൽജിത്ത്.

Also Read - 'മേപ്പടിയാന്‍' ജനുവരി 14-ന് തിയേറ്ററുകളില്‍; റോഡ് ഷോ തുടങ്ങി

First published:

Tags: Asif ali, Kothu movie, Roshan Mathew, Sibi Malayil