നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'കൊത്ത്': സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു

  'കൊത്ത്': സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു

  'കൊത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

  asif ali

  asif ali

  • Last Updated :
  • Share this:
   മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സമ്മർ ഇൻ ബെത്ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. 'കൊത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യവേഷത്തിൽ എത്തുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

   ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 2020 പത്താം മാസമായ ഒക്ടോബറിലെ പത്താം ദിനത്തിലായിരുന്നു ഷൂട്ടിങിന് തുടക്കമിട്ടത്. രഞ്ജിത്തും സുഹൃത്ത് പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിർമിക്കുന്നത്.

   Also read Vijay Sethupathy 800 | മുരളീധരന്റെ ബയോപിക് പോസ്റ്റർ എത്തിയതിനു പിന്നാലെ ട്വിറ്ററിൽ ട്രെന്റിംഗായി #ShameOnVijaySethupathi

   രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.

   കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്.‌ പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പി ആർ ഒ - ആതിര ദിൽജിത്ത്.
   Published by:user_49
   First published:
   )}