ആസിഫ് അലിയെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 'കൊത്ത്' -ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 23ന് ചിത്രം തീയറ്ററുകളിൽ എത്തും. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് തിയതി പുറത്തുവിട്ടു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
നിഖില വിമലാണ് കൊത്തിൽ നായികയായി എത്തുന്നത്. റോഷൻ മാത്യു, ശങ്കര്‍ രാമകൃഷ്‍ണൻ, സുദേവ് നായര്‍, സുരേഷ് കൃഷ്‍ണ, രഞ്‍ജിത്ത്, ശ്രീലക്ഷ്‍മി, അനു മോഹൻ, ശ്രീജിത്ത് രവി, വിജിലേഷ്, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. പ്രശാന്ത് രവീന്ദ്രൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്‍ണന്‍ ചിത്രത്തിന്റെ ചിത്രസംയോജനം.
Also Read-
Rajinikanth | 'ജെയ്‌ലർ' പണിതുടങ്ങി; രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുരഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയാണ് ബാനര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്‍ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ഹേമന്ത് കുമാറിന്റേതാണ് രചന. മനു മഞ്ജിത്ത് - ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ.
രാഷ്‍ട്രീയ കൊലപാതകമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
Also Read-
Mei Hoom Moosa | ഓണത്തിരക്കുകളിലേക്കില്ല, സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ' സെപ്റ്റംബർ അവസാനം22 വർഷത്തിനുശേഷമാണ് സിബിമലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നത്. 1998ൽ റിലീസായ 'സമ്മർ ഇൻ ബെത്‌ലഹേം' എന്ന സിനിമയിലാണ് സിബി മലയിലും രഞ്ജിത്തും ഏറ്റവുമൊടുവിലായി ഒന്നിച്ചത്. "ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്," പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ.യാണ്. 2015ൽ ഷൈൻ ടോം ചാക്കോ നായകനായി വെള്ളിത്തിരയിലെത്തിയ 'സൈഗാൾ പാടുകയാണ്' എന്ന സിനിമയ്ക്ക് ശേഷം സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.